ഐടി രംഗത്തെ വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു
Tuesday, October 23, 2018 9:35 PM IST
ജിദ്ദ : ഐ ടി എക്സ്പേട്സ് ആൻഡ് എൻജിനിയേഴ്സ് കെഎസ്എ’(ITEE-K.S.A) ഐ ടി വിദ്ധഗ്ധരെയും എൻജിനിയർമാരെയും സംഘടിപ്പിച്ചു കൊണ്ട് ഒക്ടോബർ 27 നു ജിദ്ദയിലെ ബലദിലെ റെഡ് സീ പാലസ് ഹോട്ടലിൽ ‘മീറ്റ് ഫോർ ബെറ്റർ ഫ്യൂചർ ‘ എന്ന പേരിൽ വിപുലമായ സംഗമം സംഘടിപ്പിക്കുന്നു.

2014 യിൽ തുടക്കമിട്ട ‘ഐടിഇ ഇ-കെഎസ്എ’ (കേരളത്തിൽ നിന്നും സൗദിയിൽ ഐടി രംഗത്തു ജോലി ചെയ്യുന്നവർ) സൗദിയിലെ വിവിധ പ്രവിശ്യകളിലായി ഇരുനൂറോളം അംഗങ്ങളുണ്ട്. ഇത് കൂടുതൽ വിപുലപ്പെടുത്തുന്നതിനും പരസ്പരം പരിചയപെടുത്തുന്നതിനും പ്രഫഷണൽ രംഗത്ത് ഒരുമിച്ചു പ്രവർത്തിക്കുന്നതിനും ജോലി അന്വേഷിക്കുന്നവർക്ക് ജോലി കണ്ടെത്താൻ സഹായിക്കാനും സൗദി ഐ ടി രംഗത്തു വരുന്ന മാറ്റങ്ങൾ അനുസരിച്ച് അംഗങ്ങളെ സജ്ജരാക്കുന്നതിനും മറ്റു ഐ ടി രംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനുമായാണ് സൗദിയിലെ പ്രധാന പ്രവിശ്യകളിൽ ഇത്തരത്തിലുള്ള സംഗമങ്ങൾ സംഘടിപ്പിക്കുന്നതെന്നും അതിനു മുന്നോടിയായാണ് ജിദ്ദയിലെ സംഗമം എന്നും ഭാരാവാഹികൾ അറിയിച്ചു.

സംഗമത്തിനോടനുബന്ധിച്ചു ഐ ടി രംഗത്തെ പ്രമുഖർ നേതൃത്വം കൊടുക്കുന്ന വിവിധ സെഷനുകൾക്കു പുറമെ , ഐ ടി രംഗത്തെ ജോലി ചെയ്യുന്ന വിദ്ധഗ്ധരുടെ അനുഭവ സമ്പത്തു കൾ പങ്കുവയ്ക്കുന്ന സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്.സംഗമത്തോട് അനുബന്ധിച്ചു ഒഫീഷ്യൽ ലോഗോ പ്രകാശനവും നടക്കും.

വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ അഷ്റഫ് അഞ്ചാലൻ ( നാഷണൽ ഐ ടി മാനേജർ - ക്യുനെ ആൻഡ് നാഗൽ ), സഹദ് പാലോളി ( ഐ ടി ഇൻഫ്രാ സ്ട്രക്ച്ചർ മാനേജർ -യുണൈറ്റഡ് കാർട്ടൂൺ ), ഷാഹിദ് മലയിൽ (പ്രോജക്റ്റ് മാനേജർ -സി ഡി ഇ ), സൽമാനുൽ ഫാരിസ് കെ വി (ബിസിനസ് റിലെക്ഷൻ മാനേജർ-സൈബ്രോ സോഫ്റ്റ് ), നൗഷാദ് വെങ്കിട്ട (സിസ്റ്റം അനലിസ്റ്റ് -ബക്രി ഇന്‍റർനാഷണൽ എനർജി ) എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ