കേരള വിമൻ ഇൻ അബുദാബി "പിങ്ക് ഡേ' ആഘോഷം സംഘടിപ്പിക്കുന്നു
Tuesday, October 23, 2018 10:51 PM IST
അബുദാബി : കേരള വിമൻ ഇൻ അബുദാബി (കെഡബ്ല്യുഎഡി ) അന്താരാഷ്ട്ര സ്തനാർബുദ ബോധവത്കരണമാസാചരണത്തിന്‍റെ ഭാഗമായി വിവിധ പരിപാടികളോടെ പിങ്ക് ഡേ ആഘോഷിക്കുന്നു.

ഒക്ടോബർ 25 നു ഇന്ത്യ സോഷ്യൽ സെന്‍ററിൽ രാത്രി 7 ന് ലൈഫ് ലൈൻ ഹോസ്പിറ്റൽ ഗ്രൂപ്പിന്‍റെ സഹകരണത്തോടെ സ്തനാർബുദ പരിശോധനയും സ്വയനിർണയ പരിശീലനവും നടക്കും. ഇതോടൊപ്പം സംഘടിപ്പിക്കുന്ന സെമിനാറിൽ ഓങ്കോളജി വിഭാഗത്തിലെ ഡോക്ടറന്മാർ , നഴ്‌സുമാർ , സ്തനാർബുദ രോഗത്തിൽ നിന്നും മുക്തി നേടിയ ആളുകൾ എന്നിവർ പങ്കെടുത്ത് അനുഭവങ്ങൾ കൈമാറും .

പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന "സൂപ്പർ വുമൺ ' മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും . വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട് .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള