മുസഫ മാർത്തോമ്മാ ഇടവകയിൽ സ്തനാർബുദ ബോധവൽകരണ ക്ലാസ് 27 ന്
Tuesday, October 23, 2018 11:28 PM IST
അബുദാബി : മാർത്തോമ്മാ ഇടവകയിലെ സിസിസി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഷെയ്ഖ് ഖലീഫ ഹോസ്പിറ്റൽ ഓങ്കോളജി വിഭാഗത്തിന്‍റെ സഹകരണത്തോടെ 20 വയസു കഴിഞ്ഞ സ്ത്രീകൾക്കായി സ്തനാർബുദ ബോധവൽകരണ ക്‌ളാസും സ്വയ നിർണയ പരിശീലനവും നടത്തുന്നു.

ഒക്ടോബർ 27 ന് (ശനി) രാവിലെ 10 മുതൽ മുസഫ മാർത്തോമ്മാ ദേവാലയാങ്കണത്തിലെ സെന്‍റ് ആൻഡ്രൂസ് ഹാളിലാണ് പരിപാടി.

വിവരങ്ങൾക്ക് 050 5802848 .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള