മാര്‍ത്തോമാ കണ്‍വന്‍ഷന്‍ വ്യാഴാഴ്ച സമാപിക്കും
Wednesday, November 7, 2018 12:41 PM IST
മസ്‌കറ്റ്: ഗാലാ സെന്റ്‌പോള്‍സ് മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷനു വ്യാഴാഴ്ച സമാപനം. ഗാലയിലെ പള്ളി കോംപ്ലക്‌സിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ഞായറാഴ്ച ആരംഭിച്ച കണ്‍വന്‍ഷനില്‍ മലങ്കര മാര്‍ത്തോമാ സുറിയാനി സഭയിലെ സുപ്രസിദ്ധ ഉണര്‍വ് കണ്‍വന്‍ഷന്‍ പ്രസംഗകന്‍ ഇവാഞ്ചലിസ്റ്റ് ബാബു പുല്ലാടാണ് മുഖ്യ പ്രസംഗകന്‍. കണ്‍വന്‍ഷന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക കണ്‍വന്‍ഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം