കുവൈത്ത് കെ എംസിസി വേങ്ങര മണ്ഡലം ഭാരവാഹികൾ
Wednesday, November 7, 2018 9:26 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെ എംസിസി വേങ്ങര മണ്ഡലം ഭാരവാഹികളായി അജ്മൽ വേങ്ങര (പ്രസിഡന്‍റ്), ജംഷാദ് പി. കുന്നുംപുറം (ജനറൽ സെക്രട്ടറി), കെ.ടി. ഫിയാസ് (ട്രഷറർ), അബ്ദു കുന്നുംപുറം, സൈദലവി കരുമ്പിൽ, അൻവർ സാദത്ത് മൂഴിക്കൽ (വൈസ് പ്രസിഡന്‍റുമാർ), ഫൈസൽ പരി, നൗഷാദ് ചെമ്പാൻ, അഹ്മദ് ഫായിസ് ഇല്ലിക്കൽ (സെക്രട്ടറിമാർ). ഷറഫുദ്ദീൻ കുഴിപ്പുറം, അൻവർ സാദത്ത് പറപ്പൂർ, മുജീബ് റഹിമാൻ ഹൈതമി, മുസ്തഫ കാരി, ഷരീഫ് ഒതുക്കുങ്ങൽ (ജില്ലാ കൗൺസിൽ അംഗങ്ങൾ) എന്നിവരേയും 15 അംഗ പ്രവർത്തക സമിതിയംഗങ്ങളേയും തെരഞ്ഞെടുത്തു.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അജ്മൽ വേങ്ങര നിലവിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്‍റാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ