കുവൈത്ത് കെ എംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
Thursday, November 8, 2018 10:45 PM IST
കുവൈത്ത് സിറ്റി: കെ എംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി എം.വി ഫാസിൽ കൊല്ലം (പ്രസിഡന്‍റ്), ഡോ. ഒ.കെ മുഹമ്മദലി (ജനറൽ സെക്രട്ടറി), അസീസ് പേരാമ്പ്ര (ട്രഷറർ) എന്നിവരേയും ഫൈസൽ കടമേരി, വി.ടി.കെ മുഹമ്മദ് നാദാപുരം, കരിമ്പൻകണ്ടി ലത്തീഫ് പൂനത്ത്, സൈഫുള്ള പാലോളി (വൈസ് പ്രസിഡന്‍റുമാർ), ഗഫൂർ മുക്കാട്ട്, ഷാനവാസ് കാപ്പാട്, സലാം നന്തി, സലീം എം.എൽ.സി.(സെക്രട്ടറിമാർ). എന്നിവരേയും തെരഞ്ഞെടുത്തു.

മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ.സലാമിന്‍റെ സാന്നിധ്യയത്തിൽ നടന്ന പ്രഥമ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗത്തിൽ മുഷ്താഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടർന്ന് നടന്ന പൊതുപരിപാടി കുവൈത്ത് കെ.എം.സി.സി. പ്രസിഡന്‍റ് കെ.ടി.പി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഫാസിൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ കൗൺസിലംഗം ഷറഫുദ്ദീൻ കണ്ണേത്ത്, കുവൈത്ത് കെ.എം.സി.സി.ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, ട്രഷറർ എം.കെ.അബ്ദുൾ റസാഖ്, വൈസ് പ്രസിഡന്‍റ് അസ്‌ലം കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ.മുഹമ്മദലി നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ