പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കിസ് ബാവ യുഎഇ യിൽ
Saturday, November 10, 2018 12:44 AM IST
ദുബായ്: ആകമാന സുറിയാനി സഭയുടെ പരമ മേലധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കിസ് ഹൃസ്വ സന്ദർശനത്തിനായി യുഎ ഇ യിൽ എത്തി . ബുധനാഴ്ച വൈകിട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാത്രിയർക്കീസ് ബാവയ്ക്കും സംഘത്തിനും ഊഷ്മള സ്വീകരണം നൽകി .

മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ, ഇടവക മെത്രാപ്പോലീത്ത ഐസക് മാർ ഒസ്ത്താത്തിയോസ്‌ ,കുര്യാക്കോസ് മാർ സേവേറിയോസ് ,മേഖല സെക്രട്ടറി കാളിയംവേലിൽ പൗലോസ് കോർ എപ്പിസ്കോപ്പ ,ഫാ. അരുൺ സി എബ്രഹാം ,ഫാ. ജിബിൻ എബ്രഹാം ,ഫാ. സിജു എബ്രഹാം ,ഫാ. എൽദോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു

നവംബർ ഒന്പതിന് ബാവായുടെ മുഖ്യ കാർമികത്വത്തിൽ ഷാർജ സെന്‍റ് മേരീസ് സുനോറോ കത്തീഡ്രൽ പള്ളിയിൽ രാവിലെ 7.30 ന് പ്രഭാത നമസ്കാരവും തുടർന്നു വിശുദ്ധ കുർബാനയും നടക്കും. ഉച്ചയ്ക്ക് ഒന്നിന് ഷാർജ സെന്‍റ് മേരിസ് ക്നാനായ യാക്കോബായ പള്ളിയിൽ സ്വീകരണം നൽകും. 5 ന് ദുബായ് സെന്‍റ് മേരീസ് സിറിയൻ പള്ളിയിൽ വിശുദ്ധ കുർബാനയെ തുടർന്ന് സിറിയൻ സമൂഹത്തെ പരിശുദ്ധ ബാവ അഭിസംബോധന ചെയ്തു സംസാരിക്കും.

10 ന് (ശനി) വൈകുന്നേരം 4 ന് ദുബായ് മോർ ഇഗ്നാത്തിയോസ് കത്തീഡ്രൽ പള്ളിയിൽ സ്വീകരണം. തുടർന്ന് 7 ന് പരിശുദ്ധ പിതാവിന്‍റെ നേതൃത്വത്തിൽ സന്ധ്യാപ്രാർഥന നടക്കും.

11 ന് (ഞായർ) വൈകുന്നേരം 8.30 തിന് സന്ദർശനം പൂർത്തിയാക്കി മടങ്ങും.