റാഫിൾ കൂപ്പൺ ഉദ്ഘാടനം ചെയ്തു
Saturday, November 10, 2018 6:33 PM IST
കുവൈത്ത്: ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈറ്റ്‌ നടത്തുന്ന എട്ടാമത് വൈക്കം മുഹമ്മദ്‌ ബഷീര്‍ പുരസ്‌കാരദാനത്തോടും വാർഷിക പരിപാടികളോടും അനുബന്ധിച്ചുള്ള റാഫിൾ കൂപ്പണിന്‍റെ ഉദ്ഘാടനം ബിൽടെക് കമ്പനി മാനേജിംഗ് ഡയറക്ടർ ഹാഷിം ബാബു, കൂപ്പൺ കൺവീനർ പ്രദീപ് പട്ടാമ്പിക്ക് നൽകിനിർവഹിച്ചു.

ജെ.സി.സി-യുടെ മംഗഫ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് സഫീർ പി. ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ മൃദുൽ, മറ്റു കമ്മിറ്റി അംഗങ്ങളായ മധു എടമുട്ടം, ഷാജുദ്ദീൻ മാള, പ്രശാന്ത്, ഡൊമനിക് പയ്യപ്പിള്ളി എന്നിവരും പങ്കെടുത്തു. അബ്ദുൽ വഹാബ് സ്വാഗതവും ഖലീൽ കായംകുളം നന്ദിയും പറഞ്ഞു.

ഡിസംബർ 7-ന്, മംഗഫ്, നജാത് അറബിക് സ്കൂൾ സ്കൂളിലാണ് പരിപാടി. വൈകുന്നേരം 5ന് തുടങ്ങുന്ന പരിപാടിയിൽ പുരസ്‌കാര ജേതാവും പ്രശസ്ത സിനിമാതാരവുമായ നെടുമുടി വേണു പങ്കെടുക്കും. ഏഷ്യനെറ്റ് സ്റ്റാർ സിംഗർ വിജയി അരുൺരാജ്, ഫ്ലവർസ് T.V കോമഡി ഉത്സവം ഫെയിം അബ്ദുസമദ് മലപ്പുറം എന്നിവരുടെ ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ