യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, November 12, 2018 11:13 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് നി​ന്നു മ​ട​ങ്ങു​ന്ന കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (KODPAK) ന്‍റെ മു​ൻ ഉ​പ​ദേ​ശ​ക സ​മ​തി ആം​ഗ​ങ്ങ​ളാ​യ എ​ബ്ര​ഹാം മാ​ല​ത്തി​നും ടി.​പി. പോ​ത്ത​നും സം​ഘ​ട​ന​യു​ടെ വ​ക യാ​ത്ര​യ​യ​പ്പു ന​ൽ​കി. അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ വ​ച്ചു വൈ​സ് പ്ര​സി​ഡ​ന്‍റ് ഭൂ​പേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് സ്വാ​ഗ​ത​വും കു​വൈ​ത്തി​ൽ നി​ന്നു മ​ട​ങ്ങു​ന്ന എ​ബ്ര​ഹാം മാ​ല​ത്തി​ന് സം​ഘ​ട​ന​യു​ടെ വ​ക മു​ൻ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് സോ​മ​നും ടി.​പി. പോ​ത്ത​ന് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​ജോയും മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

മു​ൻ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് സോ​മ​ൻ, വ​നി​താ സ​മാ​ജം അം​ഗം ബെ​ർ​ളി എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. തു​ർ​ന്ന് എ​ബ്ര​ഹാം മാ​ല​ത്തും ടി.​പി. പോ​ത്ത​നും സം​സാ​രി​ച്ചു. ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​ജോ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ര​തീ​ഷ് കു​ന്പ​ള​ത്ത്, വി​ജോ കെ.​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ