പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു
Monday, November 12, 2018 11:18 PM IST
കു​വൈ​ത്ത്: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ന​വം​ബ​ർ ര​ണ്ടി​നു റി​ഗ​യ് പാ​ർ​ക്കി​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പി​ക്നി​ക് എ​ല്ലാ​വ​ർ​ക്കും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു അ​നു​ഭ​വ​മാ​യി മാ​റി. രാ​വി​ലെ 9 ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഭ​ര​ത​ൻ ഇ.​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഷൈ​ജി​ത്ത് .കെ ​അ​ധ്യ​ക്ഷം വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ന​ജീ​ബ് ടി.​കെ, ക​ണ്‍​വീ​ന​ർ സി​ദ്ദി​ഖ് സി.​പി, മ​ഹി​ളാ​വേ​ദി സെ​ക്ര​ട്ട​റി ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

കൗ​തു​ക​ക​ര​മാ​യ നി​ര​വ​ധി വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മേ വോ​ളി​ബോ​ൾ, വ​ടം​വ​ലി, ഓ​ട്ടം, ഷോ​ർ​ട് പു​ട് തു​ട​ങ്ങി വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും പ​രി​പാ​ടി​ക​ളി​ൽ ആ​വേ​ശ​പൂ​ർ​വം പ​ങ്കെ​ടു​ത്തു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഏ​രി​യാ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ര​ഞ്ജി​ത്ത് പി​ലാ​ക്കാ​ട്ട് സ്മാ​ര​ക എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി അ​ബാ​സി​യ ഏ​രി​യ ക​ര​സ്ഥ​മാ​ക്കി. ജ​ഹ്റ ഏ​രി​യ റ​ണ്ണേ​ഴ്സ് അ​പ്പി​നു​ള്ള മൊ​യ്തീ​ൻ കോ​യ സ്മാ​ര​ക ട്രോ​ഫി​ക്ക് അ​ർ​ഹ​രാ​യി.​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി​നീ​ഷ്.​പി.​വി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ