അജ്വ ജിദ്ദ മദീന ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു
Monday, November 12, 2018 11:29 PM IST
ജിദ്ദ: പ്രവാചകനിലേക്ക് മടങ്ങുക, അവകാശ സംരക്ഷണങ്ങൾക്കായി നിലകൊള്ളുക എന്ന വിഷയത്തെ ആസ്പദമാക്കി അൽഅൻവാർ ജസ്റ്റീസ് ആൻറ് വെൽഫെയർ അസോസിയേഷൻ (അജ്വ) സംസ്ഥാന കമ്മിറ്റി നടത്തുന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന രിസാലത്തുന്നബി (സ) കാന്പയിന്‍റെ ഭാഗമായി അജ്വ ജിദ്ദ ഘടകം മദീനയിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു.

വിവിധ വിഷയങ്ങളിലെ പഠന ക്ലാസ്സുകളും, ചോദ്യോത്തര പംക്തികളും, പ്രവാചക മദഹ് ഗാനങ്ങൾ കൊണ്ടും യാത്ര വ്യത്യസ്ഥമാക്കി മാറ്റി. അജ് വ ജിദ്ദ ഘടകം പ്രസിഡന്‍റ് വിജാസ് ഫൈസി ചിതറ, ഉപദേശക സമിതി ചെയർമാൻ ശറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ, ജമാലുദ്ധീൻ മൗലവി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. യാത്രാ കോർഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ മുസ്തഫ പെരുള്ളൂരിന്‍റെ നേതൃത്വത്തിൽ ചോദ്യോത്തര പംക്തികളും, പരസ്പരം അംഗങ്ങളെ പരിചയപ്പെടുത്തലും കൊണ്ട് യാത്രയെ വ്യത്യസ്ഥമാക്കി മാറ്റി. അബ്ദുൾ റശീദ് ഓയൂർ, ഷമീർ കൈപമംഗലം, മുസ്തഫ പെരുവള്ളൂർ, സാഹിർ അംജും കങ്ങഴ തുടങ്ങിയവർ വിവിധ മദഹ് ഗാനങ്ങൾ ആലപിച്ചു.

യാത്രയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട അബ്ദുൾ നാസിർ മഅദനിയുടെ മാതാവ് അസ് മാ ബീവിയെ സ്മരിച്ചു കൊണ്ട് സംസാരിക്കുകയു അവർക്ക് വേണ്ടി പ്രത്യേകം എല്ലാവരും യാത്രയിലും പ്രവാചക പള്ളിയിൽ പ്രാർഥിക്കുകയും ചെയ്തു. യാത്രക്ക് അജ് വ ജിദ്ദ ഘടകം ജനറൽ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ, ജോയിന്‍റ് സെക്രട്ടറി നൗഷാദ് ഓച്ചിറ, ട്രഷറർ ഡോ. മുഹമ്മദ് ശരീഫ് മഞ്ഞപ്പാറ എന്നിവർ നേതൃത്വം നൽകി. അൽ വാഹ ടൂർസ് ആൻറ് ട്രാവൽസുമായി സഹകരിച്ചു കൊണ്ടാണ് യാത്ര സംഘടിപ്പിച്ചത്.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ