ത​ക്കാ​ളി​ത്തോ​ട്ട​ത്തി​ലെ ചി​ത്രീ​ക​ര​ണം നേ​രി​ട്ടു​കാ​ണാ​ൻ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​റെ​ത്തി
Monday, November 12, 2018 11:33 PM IST
അ​ൽ ഐ​ൻ : ചെ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്ന് ’സൈ​ഹ്വാ​നി​ലെ പൂ​ച്ച​ക്കു​ട്ടി’​യെ​ന്ന വ​ലി​യ സി​നി​മ മെ​ന​യു​വാ​ൻ അ​ൽ ഐ​നി​ലെ ഒ​രു കൃ​ഷി​ത്തോ​ട്ട​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഏ​താ​നും ആ​ഴ്ച​ക​ളാ​യി അ​ഹോ​രാ​ത്രം അ​ധ്വാ​നി​ക്കു​ന്ന റ​ഷീ​ദ് പാ​റ​ക്ക​ലി​നും സം​ഘ​ത്തി​നു​മി​ട​യി​ലേ​ക്ക് മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ സം​ഗീ​ത​ജ്ഞ​നും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ഗാ​യ​ക​നു​മാ​യ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​ന്ന​ത് വ​ലി​യ ആ​വേ​ശം പ​ര​ത്തി.

റ​ഷീ​ദ് ത​ന്നെ ര​ചി​ച്ച് ശി​വ​റാം ചി​ട്ട​പ്പെ​ടു​ത്തി വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ ആ​ല​പി​ച്ച് ഇ​തി​ന​കം ത​ന്നെ യൂ​ട്യു​ബി​ലും മ​റ്റു സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും വ​ന്പ​ൻ ശ്ര​ദ്ധ നേ​ടി​യ ’മ​ഴ ചാ​റും ഇ​ട​വ​ഴി​യി​ൽ’ എ​ന്ന ഗാ​നം നാ​ഗ്ര​യി​ൽ കേ​ൾ​പ്പി​ച്ചു​കൊ​ണ്ടാ​ണ് സം​ഘാം​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ ലൊ​ക്കേ​ഷ​നി​ൽ ചി​ത്രീ​ക​ര​ണം ക​ണ്ടു​നി​ന്ന വി​ദ്യാ​ധ​ര​ൻ, ഇ​തു​വ​രെ സി​നി​മ​യി​ൽ പ​റ​യ​പ്പെ​ടാ​ത്ത ഗ​ൾ​ഫ് പ്ര​വാ​സ​ത്തി​ന്‍റെ വ്യ​ത്യ​സ്ത​പു​റം അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​മെ​ന്നും പു​തു​മു​ഖ നാ​യ​ക​ൻ ആ​ന​ന്ദ് റോ​ഷ​ൻ ഉ​ൾ​പ്പെ​ടെ ന​ടീ​ന​ട·ാ​ർ കാ​മ​റ​ക്കു മു​ന്പി​ൽ ജീ​വി​ക്കു​ക​യാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​റം​ലോ​കം ഒ​രു അ​പൂ​ർ​വ സ്വ​പ്ന​മാ​യി ക​രു​തി ത​ക്കാ​ളി​ത്തോ​ട്ട​ത്തി​ൽ ക​ഠി​ന​ജോ​ലി ചെ​യ്യേ​ണ്ടി​വ​ന്ന ത​ന്‍റെ പ്ര​വാ​സ​കാ​ലം സ​മീ​ർ എ​ന്ന നാ​യ​ക​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ ആ​വി​ഷ്ക​രി​ച്ച ’ഒ​രു ത​ക്കാ​ളി​കൃ​ഷി​ക്കാ​ര​ന്‍റെ സ്വ​പ്നം’ എ​ന്ന സ്വ​ന്തം നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഈ ​സി​നി​മ​യൊ​രു​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ചി​ല പ്ര​മു​ഖ താ​ര​ങ്ങ​ളോ​ടൊ​പ്പം പ്ര​വാ​സ​ലോ​ക​ത്തെ​യും അ​ഭി​നേ​താ​ക്ക​ൾ ജീ​വ​സു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഏ​റി​യ​കൂ​റും അ​ൽ ഐ​നി​ലും ഫു​ജൈ​റ​യി​ലു​മാ​യി​ട്ടാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​ത്. പു​തു​വ​ർ​ഷ ചി​ത്ര​മാ​യി തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് നി​ർ​മ്മാ​താ​ക്ക​ളാ​യ ബി​യോ​ണ്ട് ദി ​റീ​ൽ​സ്, ദു​ബാ​യ് മാ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

അ​ഭി​നേ​താ​ക്ക​ളു​ടെ നി​ര​യി​ൽ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യ സ​മീ​റി​ന് ജീ​വ​ൻ ന​ൽ​കു​ന്ന​ത് പു​തു​മു​ഖ വാ​ഗ്ദാ​നം ആ​ന​ന്ദ് റോ​ഷ​നാ​ണ്. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, ഗാ​ന​ര​ച​ന, സം​വി​ധാ​നം: റ​ഷീ​ദ് പാ​റ​ക്ക​ൽ, നി​ർ​മ്മാ​ണം: പി​പി അ​ബ്ദു​റ​ഹ്മാ​ൻ, ബാ​ന​ർ: ബീ​യോ​ണ്ട് ദി ​റീ​ൽ​സ് & മാ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് ദു​ബാ​യ്, ഛായാ​ഗ്ര​ഹ​ണ സം​വി​ധാ​നം: രൂ​പേ​ഷ് തി​ക്കോ​ടി, ക്രീ​യേ​റ്റീ​വ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്: സ​നി​ൽ കു​മാ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​മീ​ർ പ​ട്ടാ​ന്പി, സം​വി​ധാ​ന സ​ഹാ​യി: അ​ൻ​സാ​രി ക​രൂ​പ്പ​ട​ന്ന, സം​ഗീ​തം: സു​ദീ​പ് പാ​ല​നാ​ട്, ശി​വ​റാം, ച​മ​യം: സു​ധി സു​രേ​ന്ദ്ര​ൻ, വ​സ്ത്രാ​ല​ങ്കാ​രം: ശി​വ​ൻ ഭ​ക്ത​ൻ, നി​ർ​മ്മാ​ണ നി​യ​ന്ത്ര​ണം: താ​ഹി​ർ മ​ട്ടാ​ഞ്ചേ​രി, ക​ലാ സം​വി​ധാ​നം: നി​സാ​ർ ഇ​ബ്രാ​ഹിം, നി​ർ​മ്മാ​ണ ഏ​കോ​പ​നം: മെ​ഹ്ബൂ​ബ് വ​ട​ക്കാ​ഞ്ചേ​രി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള