സം​ഗീ​ത മ​ഴ വ​ർ​ഷി​ച്ച് കൊ​യി​ലാ​ണ്ടി ഫെ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി
Monday, November 12, 2018 11:43 PM IST
കു​വൈ​ത്ത്: കൊ​യി​ലാ​ണ്ടി കൂ​ട്ടം കു​വൈ​റ്റ് ചാ​പ്റ്റ​ർ നാ​ലാം വാ​ർ​ഷി​കം കൊ​യി​ലാ​ണ്ടി ഫെ​സ്റ്റ് 2018 അ​ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്കൂ​ളി​ൽ കൊ​യി​ലാ​ണ്ടി കൂ​ട്ടം സ്ഥാ​പ​ക​നും ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നു​മാ​യ ശി​ഹാ​ബു​ദ്ദീ​ൻ എ​സ്.​പി.​എ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ ബേ​പ്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡൈ​മ​ൻ​ഡ്സ് ക​ണ്‍​ട്രി ഹെ​ഡ് അ​ഫ്സ​ൽ ഖാ​ൻ മു​ഖ്യാ​തി​യി​യാ​യ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നു​ള്ള ആ​ദ​ര​വ് ന​ൽ​കി.

സു​വ​നീ​ർ ഹം​സ പ​യ്യ​ന്നൂ​രി​ൽ നി​ന്ന് ര​ക്ഷാ​ധി​കാ​രി റ​ഉൗ​ഫ് മ​ഷൂ​ർ ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം ചെ​യ്തു. കു​വൈ​റ്റ് ചാ​പ്റ്റ​ർ അ​ടു​ത്ത വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന പ്ല​സ്ടു പാ​സ്സാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് സാ​ന്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പി​നു​ള്ള ഫോം ​കു​വൈ​റ്റ് ചെ​യ​ർ​മാ​ൻ ഷാ​ഹി​ദ് സി​ദ്ദീ​ഖി​ൽ നി​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി വ​ർ​ഗീ​സ് ഏ​റ്റു​വാ​ങ്ങി​കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു.

ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​റി​ന് അ​ബ്ദു​ൽ ഖാ​ലി​ക്കും ജ​ലാ​ൽ മാ​ഗ്ന​ക്ക് ജ​യ​കു​മാ​റും, വി​ഷ്ണു​വി​ന് അ​സീ​സ് തി​ക്കോ​ടി​യും മൊ​മെ​ന്േ‍​റാ ന​ൽ​കി. ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ലി​നും ഷെ​റ​ഫ് കു​ഴി​പ്പു​റ​ത്തി​നു​മു​ള്ള ഉ​പ​ഹാ​രം എ​ൻ.​എ മു​നീ​റും വി​പി​ൻ ഗം​ഗാ​ധ​ര​നും കൈ​മാ​റി. സു​ശാ​ന്ത് കോ​ര​പ്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ദ്യ​മേ​ള​വും ഡി.​കെ ഡാ​ൻ​സ് വേ​ൾ​ഡി​ന്‍റെ​യും ടീം ​മ​ർ​ഹ​ബ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സി​നി​മാ​റ്റി​ക് ഫ്യൂ​ഷ​ൻ ഡാ​ൻ​സു​ക​ളും മ​നോ​ജ് കു​മാ​ർ കാ​പ്പാ​ടി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ക്കി​യ മെ​ഗാ ഷോ ​ന്ധ​മ​ഴ​ന്ധ​യും ശ്രീ​നാ​ഥും ജ​ലാ​ലും വി​ഷ്ണു​വും ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ആ​യി​രു​ന്നി​ട്ടും ക​ലാ​പ്രേ​മി​ക​ളു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​കൊ​ണ്ട് കൊ​യി​ലാ​ണ്ടി ഫെ​സ്റ്റ് 2018ന്‍റെ മാ​റ്റ് കൂ​ട്ടി. സ്ത്രീ​ക​ൾ​ക്കാ​യി ന​ട​ന്ന പാ​ച​ക​മ​ത്സ​ര​ത്തി​ൽ ഷെ​ൽ​മി റി​ജാ​സ് വി​ജ​യി​യാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​ലീ​പ് അ​ര​യ​ട​ത്ത് സ്വാ​ഗ​ത​വും റി​ഹാ​ബ് തൊ​ണ്ടി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ