ന​ന്ദ​നം കു​വൈ​റ്റ് ശാ​സ്ത്രീ​യ നൃ​ത്ത അ​ര​ങ്ങേ​റ്റം "രം​ഗ​പ്ര​വേ​ശം 2018' ​സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, November 13, 2018 8:40 PM IST
കു​വൈ​ത്ത്: ഇ​ന്ത്യ​ൻ ക​ലാ​രൂ​പ​ങ്ങ​ളും സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളും പ​രി​പോ​ഷി​പ്പി​ക്കു​ന്ന കു​വൈ​ത്തി​ലെ പ്ര​മു​ഖ നൃ​ത്ത വി​ദ്യാ​ല​യ​മാ​യ ന​ന്ദ​നം കു​വൈ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ നൃ​ത്ത അ​ര​ങ്ങേ​റ്റം "രം​ഗ​പ്ര​വേ​ശം 2018' ​സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡി​സം​ബ​ർ 14 ഖ​ൽ​ദി​യ​യി​ലു​ള്ള കു​വൈ​ത്ത് യൂ​ണി​വേ​ഴ്സി​റ്റി സ​ബാ അ​ൽ സാ​ലെം തീ​യ​റ്റ​റി​ലാ​ണ് കു​ട്ടി​ക​ളു​ടെ ഭ​ര​ത​നാ​ട്യം മോ​ഹി​നി​യാ​ട്ടം കു​ച്ചി​പ്പു​ടി തു​ട​ങ്ങി​യ നൃ​ത്ത​രൂ​പ​ങ്ങ​ളു​ടെ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന​ത്. പ്ര​ശ​സ്ത ഗാ​യ​ക​നാ​യ ബി​ജീ​ഷ് കൃ​ഷ്ണ, ക​ലാ​മ​ണ്ഡ​ലം കാ​ർ​ത്തി​കേ​യ​ൻ, മൃ​ദം​ഗം വി​ദ്വാ​ൻ ശ്രീ ​കി​ര​ണ്‍ ഗോ​പി​നാ​ഥ്, ഓ​ട​ക്കു​ഴ​ൽ വി​ദ്വാ​ൻ എ.​കെ ര​ഘു​നാ​ഥ്, വീ​ണ വി​ദ്വാ​ൻ സൗ​ന്ദ​ര രാ​ജ​ൻ എ​ന്നി​വ​ർ പ​ക്ക​മേ​ളം ന​യി​ക്കു​ന്നു. ക​ലാ​മ​ണ്ഡ​ലം സൗ​മ്യ പ്ര​കാ​ശ്, സു​ജി​ത എ​സ്.​എ​സ് (സ്വാ​തി തി​രു​ന്നാ​ൾ കോ​ളേ​ജ്) ആ​ർ​എ​ൽ​വി കാ​വ്യാ പു​ഷ്പ​രാ​ജ​ൻ, ക​ലൈ കാ​വി​രി വീ​ണാ വി​ജ​യ​ൻ എ​ന്നീ അ​ധ്യാ​പ​ക​രു​ടെ 90ൽ ​പ​രം കു​ട്ടി​ക​ൾ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു.

പ​ര​ന്പ​രാ​ഗ​ത​മാ​യ രീ​തി​യി​ൽ പ​ക്ക​മേ​ള​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടു കൂ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന രം​ഗ​പ്ര​വേ​ശം 2018ൽ ​ന​ർ​ത്ത​കി​യും ച​ല​ചി​ത്ര നാ​യി​ക​യു​മാ​യ അ​നു സി​ത്താ​ര, ശാ​സ്ത്രീ​യ നൃ​ത്ത അ​ധ്യാ​പ​ക​നും അ​ന്ത​ർ​ദേ​ശീ​യ നൃ​ത്തോ​ൽ​സ​വ സം​ഘാ​ട​ക​നു​മാ​യ നാ​ട്യ​ശ്രീ ഡോ. ​ജോ​യ്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി കാ​ര്യാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ ച​ട​ങ്ങി​ലെ മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും. ക്ഷ​ണി​താ​ക്ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നം പാ​സ് മൂലം നി​യ​ന്ത്രി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ