ഒ​മാ​നി​ൽ ലോ​ക മ​ല​യാ​ള ദി​നാ​ച​ര​ണം ആ​ച​രി​ച്ചു
Tuesday, November 13, 2018 8:53 PM IST
മ​സ്ക​റ്റ്: ഭൂ​മി മ​ല​യാ​ളം കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​മാ​നി​ൽ മ​ല​യാ​ള ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ പ​ത്ത് വ​രെ സൂ​ർ, നി​സ്വ, സോ​ഹാ​ർ, റു​സ്താ​ക്, ഇ​ബ്ര, സ​ലാ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളെ അ​ണി നി​ര​ത്തി​യാ​ണ് ദി​നാ​ച​ര​ണം ന​ട​ത്ത​പ്പെ​ട്ട​ത്.

ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ലാ​ണ് ന​ട​ന്ന​ത്. മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ ലോ​ക കേ​ര​ള സ​ഭാം​ഗ​വും പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​റു​മാ​യ പി. ​എം. ജാ​ബി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സ​ര​സ​ൻ മാ​സ്റ്റ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു രാ​ജേ​ന്ദ്ര​ൻ, ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യ വി. ​ടി വി​നോ​ദ്, ത​യ്യി​ൽ ഹ​ബീ​ബ്, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ടി. ​ഭാ​സ്ക​ര​ൻ, കേ​ര​ള വി​ഭാ​ഗം ക​ണ്‍​വീ​ന​ർ കെ. ​ര​തീ​ശ​ൻ, മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​ൻ. കെ.​വി​ജീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി ​ടി.​കെ.​ഷ​മീ​ർ സ്വാ​ഗ​ത​വും ഹാ​റൂ​ണ്‍ റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ പ​രി​പാ​ടി​ക​ളും അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം