മ​സ്ക​റ്റ് മ​ല​യാ​ളി പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, November 13, 2018 8:58 PM IST
മ​സ്ക​റ്റ്: മ​സ്ക​റ്റ് മ​ല​യാ​ളി ക​ത്തോ​ലി​ക്കാ പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ​യു​ടെ ഇ​രു​പ​ത്തേ​ഴാ​മ​ത് വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ റു​വി സെ​ന്‍റ്സ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ട്ടു. മ​ല​യാ​ള​ത്തി​ലു​ള്ള വി. ​കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി. പ​രി​പാ​ടി​ക​ളു​ടെ ആ​ദ്യ​വ​സാ​നം പ​ള്ളി​യു​ടെ പ്ര​ധാ​ന പാ​രീ​ഷ് ഹാ​ൾ നി​റ​ഞ്ഞി​രു​ന്നു. സ്നേ​ഹ വി​രു​ന്നോ​ടെ​യാ​ണ് കൂ​ട്ടാ​യ്മ വാ​ർ​ഷി​കം അ​വ​സാ​നി​ച്ച​ത്.

പ്ര​ശ​സ്ത ധ്യാ​ന​ഗു​രു ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ പു​ര​ക്ക​ൽ ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ച​നം വ​ഴി ഈ​ശോ​യെ പ്ര​ഘോ​ഷി​ക്കാ​നും അ​തു​വ​ഴി​യു​ള്ള സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നും പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്നും സ്നേ​ഹം പ​ങ്കു​വ​യ്ക്കു​ന്പോ​ഴാ​ണ് കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​സ​ക്തി വ​ർ​ധി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റു​വി മ​ല​യാ​ളം പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​ക​ളു​ടെ ആ​ത്മീ​യ ഗു​രു​വും സെ​ന്‍റ്സ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ പ​ള്ളി സ​ഹ​വി​കാ​രി​യു​മാ​യ ഫാ.​ബി​ജോ കു​ടി​ലി​ൽ ഒ​എ​ഫ്എം ക​പ്പൂ​ച്ചി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​മാ​യ ഡോ. ​അ​ല​ക്സ് സി. ​ജോ​സ​ഫ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ല​യാ​ള ഗാ​യ​ക സം​ഘ​ത്തി​ന്‍റെ സ്തു​തി​പ്പും പ്രാ​ർ​ഥ​ന​യോ​ടെ​യും ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ളി​ൽ കു​ട്ടി​ക​ളു​ടെ ഗാ​യ​ക സം​ഘം പ്രാ​ർ​ഥ​ന ഗാ​ന​മാ​ല​പി​ച്ചു. പ്രേം ​ജോ​ണ്‍ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. റു​വി പ്രാ​ർ​ഥ​ന കൂ​ട്ടാ​യ്മ കോ​ഓ​ർ​ഡി​നേ​റ്റ​റും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യ റോ​യ്. റ്റി. ​സ്ക​റി​യ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ്.​പി.​അ​ല​ക്സ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം