സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം
Wednesday, November 14, 2018 10:05 PM IST
അ​ബു​ദാ​ബി: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ന​വം​ബ​ർ 16 വെ​ള്ളി​യാ​ഴ്ച കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ടും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​താ​ക ഉ​യ​ർ​ത്ത​ലും, വി​വി​ധ​ത​രം ഭ​ക്ഷ​ശാ​ല​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും കൊ​യ്ത്തു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്ക​പ്പെ​ടും.

തു​ട​ർ​ന്ന് ശി​ങ്കാ​രി​മേ​ളം ടി​വി റേ​ഡി​യോ സം​ഗീ​ത വി​രു​ന്നും ഉ​ണ്ടാ​കും. കൊ​തി​യൂ​റു​ന്ന നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി ലേ​ഡീ​സ് ത​ട്ടു​ക​ട, നാ​ട​ൻ ത​ട്ടു​ക​ട, അ​മേ​രി​ക്ക​ൻ ലേ​ലം, വി​വി​ധ​ത​രം നാ​ട​ൻ ഭ​ക്ഷ​ണ​ശാ​ല​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​നോ​ദ​ങ്ങ​ൾ, കൂ​ടാ​തെ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ളും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്ക​പ്പെ​ടും. കൊ​യ്ത്തു​ത്സ​വ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജ​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള