കു​വൈ​ത്ത്-​ക​ണ്ണൂ​ർ വി​മാ​ന സ​ർ​വീ​സ് ഉ​ട​ൻ ആ​രം​ഭി​ക്ക​ണം: കു​വൈ​ത്ത് കെഎംസി​സി ക​ണ്ണൂ​ർ
Wednesday, November 14, 2018 10:22 PM IST
കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ന് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ക​യും അ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച മു​ഴു​വ​ൻ ആ​ളു​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടൊ​പ്പം ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളാ​യ കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ളു​ടെ യാ​ത്ര ക്ലേ​ശം പ​രി​ഹ​രി​ക്കും വി​ധം കു​വൈ​ത്തി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സ് എ​യ​ർ​ഇ​ന്ത്യ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് കെഎം​സി​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ​റി ആ​വ​ശ്യ​പ്പെ​ട്ടു.

മ​റ്റു ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങി​യ എ​യ​ർ ഇ​ന്ത്യ കു​വൈ​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം ഉ​ട​ൻ സ​ർ​വീ​സ് തു​ട​ങ്ങാ​ൻ എ​യ​ർ​ഇ​ന്ത്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ണ്ണൂ​ർ ജി​ല്ല കെഎം​സി​സി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ഹ​മൂ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സൈ​നാ​ർ കീ​ച്ചേ​രി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ഭാ​ര​വാ​ഹി​ക​ൾ ഒ​ന്ന​ട​ങ്കം പി​ന്താ​ങ്ങി. പു​തി​യ സ്റ്റേ​റ്റ് ഭാ​ര​വാ​ഹി​ക​ളെ യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ തെ​ര​ഞെ​ടു​ക്ക​പ്പെ​ട്ട മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. കു​വൈ​ത്ത് ക​ഐം​സി​സി. പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖ് പേ​രാ​ന്പ്ര, ട്ര​ഷ​റ​ർ എം.​ആ​ർ.​നാ​സ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, സു​ബൈ​ർ പാ​റ​ക്ക​ട​വ്, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൻ​ജി. മു​ഷ്താ​ഖ്, ടി.​ടി.​ഷം​സു, ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, റ​സാ​ഖ് അ​യ്യൂ​ർ സം​സാ​രി​ച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ