കുവൈറ്റ് കെ എംസിസി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
Saturday, November 17, 2018 5:17 PM IST
കുവൈത്ത്: ഏരിയ, യൂണിറ്റ് , ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നും ഘടന മാറ്റത്തിന്‍റെ ഭാഗമായി ജിസിസിയിലെ മറ്റു കെ എംസിസി യെ പോലെ കുവൈത്തിലും മണ്ഡലം, ജില്ലാ കമ്മിറ്റികൾ രൂപീകരിക്കപ്പെടുന്നതിന്‍റെ ഭാഗമായി ഗുരുവായൂർ മണ്ഡലത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു.

പുതിയ ഭാരവാഹികളായി എം. അബ്ദുൽ റഹ്‌മാൻ (പ്രസിഡന്‍റ്), എ .വി ഷമീർ (ജനറൽ സെക്രട്ടറി), പി.എസ്. കബീർ (ട്രഷറർ) എന്നിവരേയും മനാഫ് കെ കെ ,മുജീബ് ,മുഹമ്മദ് ശാക്കിർ കറുകമാട് എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും സുധീർ കെ.കെ., മുനീർ പി.എസ്, യൂനസ് എൻ.കെ എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായും മുഹമ്മദ് റാഫി കെ.എച്ച്, അബ്ദുൽ നാസർ വി.എൻ എന്നിവരെ ജില്ലാ കൗൺസിലർമാരായും തെരഞ്ഞെടുത്തു.

റിട്ടേണിംഗ് ഓഫിസറായ മുസ് ലിം ലീഗ് സെക്രട്ടറി അഡ്വ. പി.എം.എ സലാം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശറഫുദ്ധീൻ കണ്ണേത്ത് ,എം.കെ അബ്ദുൽ റസാഖ് , എം.ആർ നാസർ, അസീസ് വലിയകത്ത് , ലത്തീഫ്, അഫ്സൽ മാള, ഹബീബുള്ള മുറ്റിച്ചൂർ , മുഹമ്മദലി ചെറുതുരുത്തി, ഇല്യാസ് പുലിക്കണ്ണി , ഷാജഹാൻ പതിയാശേരി , ഇഖ്‌ബാൽ കൈപ്പമംഗലം, മുബഷിർ, ഇഖ്‌ബാൽ മുറ്റിച്ചൂർ എന്നിവർ ‌ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ