യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം: ദു​ബാ​യ് കെഎം​സി​സി പൊ​തു​സ​മ്മേ​ള​നം ഡി​സം​ബ​ർ ഒ​ന്നി​ന്
Monday, November 19, 2018 9:15 PM IST
ദു​ബാ​യ്: നാ​ൽ​പ്പ​ത്തി​യേ​ഴാ​മ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദു​ബാ​യ് കെഎം​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഡി​സം​ബ​ർ 1 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ഗ​ർ​ഹൂ​ദ് എ​ൻ​ഐ മോ​ഡ​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, അ​ഖി​ലേ​ന്ത്യാ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി., അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം എം​എ​ൽ​എ കെ.​എം ഷാ​ജി, ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, അ​റ​ബ് പ്ര​മു​ഖ​ർ തു​ട​ങ്ങി സാ​മൂ​ഹ്യ​സാം​സ്കാ​രി​ക​വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലെ ശ്രേ​ഷ്ഠ വ്യ​ക്തി​ത്വ​ങ്ങ​ൾ സം​ബ​ന്ധി​ക്കും. വ​ർ​ണ​ശ​ബ​ള​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് വി​ള​യി​ൽ ഫ​സീ​ല, കൊ​ല്ലം ശാ​ഫി, ക​ണ്ണൂ​ർ മ​മ്മാ​ലി, ന​സീ​ബ് നി​ല​ന്പൂ​ർ, റാ​ഫി കു​ന്ദം​കു​ളം, മു​ഫ് ലി​ഹ് തു​ട​ങ്ങി​യ​വ​ർ ന​യി​ക്കു​ന്ന ഇ​ശ​ൽ നൈ​റ്റ് അ​ര​ങ്ങേ​റും.

സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ വ്യാ​പാ​ര​വ്യ​വ​സാ​യ മാ​ധ്യ​മ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മ​ഹ​ൽ വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്ക് ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും. കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മാ​തൃ​കാ​പ​ര​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ചു യു​വ​സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​യി മാ​റി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ​യും അം​ഗീ​കാ​ര​വും നേ​ടി​യ ജൈ​സ​ലി​നെ ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ക്കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ൻ​വ​ർ ന​ഹ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, ട്ര​ഷ​റ​ർ എ.​സി ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ മ​ങ്ക​ട