ഇന്ത്യൻ സോഷ്യൽ ഫോറം അബുൽ കലാം ആസാദ് അനുസ്മരണം സംഘടിപ്പിച്ചു
Tuesday, November 20, 2018 9:49 PM IST
ജിദ്ദ : അബ്ദുൾ കലാം ആസാദ് ജന്മദിനത്തോടനുബന്ധിച്ചു ഇന്ത്യൻ സോഷ്യൽ ഫോറം ബനിമാലിക് ബ്ലോക്ക്‌ കമ്മിറ്റി ചരിത്ര പഠനവും ക്വിസ് മത്സരവും ബനിമാലിക് തണൽ വില്ലയിൽ സംഘടിപ്പിച്ചു.

വിദ്യാഭ്യാസമുള്ള മനസുകൾക്കെ വിപ്ലവം സൃഷ്ടിക്കാൻ കഴിയൂ എന്നും ഇന്ത്യാ രാജ്യത്തിനു സംഭാവനകൾ സമർപ്പിച്ച മഹാനായ നേതാവായിരുന്നു അബ്ദുൽ കലാം അസാദെന്നും ഇത്തരത്തിലുള്ള അനുസ്മരണങ്ങൾ പുതു തലമുറയ്ക്ക് ഗുണം ചെയ്യുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്‍റ് ഹനീഫ കടുങ്ങല്ലൂർ പറഞ്ഞു.

ക്വിസ് മത്സത്തിൽ മുഹമ്മദ് പൂക്കോട്ടുർ ഒന്നാസ്ഥാനവും ഷമീർ വല്ലപ്പുഴ രണ്ടാം സ്ഥാനവും സാജിദ് ഫാറൂഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് പ്രോഗ്രാമിന് റാഫി ബീമാപള്ളി മോഡറേറ്ററായിരുന്നു. ക്വിസ് മത്സരം വിജയികൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ്‌ ഹനീഫ കൊടുങ്ങല്ലൂർ സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് കുട്ടി തിരുവേഗപ്പുറ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജാഫർ കാളികാവ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് കുട്ടി തിരുവേഗപ്പുറ ആശംസകൾ നേർന്നു സംസാരിച്ചു. ബ്ലോക്ക്‌ പ്രസിഡന്‍റ് ജാഫർ കാളികാവ് അധ്യക്ഷത വഹിച്ചു ഷമീർ വല്ലപ്പുഴ സ്വാഗതവും സുനീർ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ