ജികെപിഎ അബാസിയ ആരോഗ്യ ക്‌ളാസും സംഗീത നിഷയും സംഘടിപ്പിക്കുന്നു
Tuesday, November 20, 2018 10:09 PM IST
കുവൈത്ത്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ വിവിധ ഏരിയ സംഗമങ്ങളുടെ ഭാഗമായി നവംബർ 23-നു (വെള്ളി) അബാസിയ കെ.എ.കെ ഓഡിറ്റോറിയത്തിൽ (ഹൈഡൈന് സമീപം) ഏരിയ സമാഗമം സംഘിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പരിപാടിയിൽ ജികെപിഎ അംഗത്വ കാർഡ് വിതരണവും അംഗത്വം എടുക്കാൻ അവസരവും ഉണ്ടായിരിക്കും. നോർക്ക / പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷനുള്ള സഹായവും വൈകുന്നേരം അഞ്ചിന് ആരോഗ്യ പരിപാലന വിഷയത്തിൽ ഡോ: അമീർ അഹമ്മദിന്‍റെ പഠന ക്ലാസും ഉണ്ടായിരിക്കും. തുടർന്ന് ഗായകൻ ധനേഷിന്‍റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരിക്കും. പ്രവാസി പുനരധിവാസത്തെ കുറിച്ച് ബാബുജി ബത്തേരിയുടെ അവതരണവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ