ദേര എഫ്സി ഫുട്ബോള്‍ ഫെസ്റ്റ് സീസണ്‍-4
Tuesday, December 4, 2018 9:12 PM IST
ഷാര്‍ജ: യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തി വരുന്ന ദേര എഫ്സി ഫുട്ബോൾ ടൂര്‍ണമെന്‍റിന്‍റെ നാലാം സീസണിന് ഡിസംബർ 7ന് (വെള്ളി) വൈകുന്നേരം നടക്കും.

ഷാർജയിലെ വാണ്ടേർസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 24 ടീമുകൾ ഉൾപ്പെട്ട ഓൾ ഇന്ത്യ സെവൻസ് ഫുട്ബോളും 6 ടീമുകൾ ഉൾപ്പെടുന്ന ആര്‍ടിസി കോർപ്പറേറ്റ് കപ്പിനുള്ള കളികളുമാണ് ഉണ്ടായിരിക്കുക. അതോടൊപ്പം കാണികൾക്കുവേണ്ടി അൽ-നൂർ പോളിക്ലിനിക്ക് ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കും.

എല്ലാ ഫുട്ബോൾ പ്രേമികളെയും സംഘാടകർ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ

വിവരങ്ങള്‍ക്ക് 0529686757