എസ്എംസിഎ ഫുട്ബോൾ ടൂർണമെന്‍റ്: അബാസിയ ബ്ലാസ്റ്റേഴ്സും ലിവർപൂൾ ഫഹാഹീലും ജേതാക്കൾ
Tuesday, December 4, 2018 9:18 PM IST
അബാസിയ (കുവൈത്ത്): എസ്എംസിഎ കുവൈത്ത് ബാലദീപ്തിയുടെ നേതൃത്വത്തിൽ നാലു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി ജൂണിയർ, സീനിയർ തലത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ അബാസിയ ബ്ലാസ്റ്റേഴ്സും ലിവർപൂൾ ഫഹാഹീലും ജേതാക്കളായി.

അബാസിയ, ഗോൾ കോർട്ട് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്‍റിൽ അബാസിയ, ഫഹാഹീൽ, സാൽമിയ, സിറ്റി ഫർവാനിയ ഏരിയകളിൽനിന്നായി 21 ടീമുകൾ പങ്കെടുത്തു. സീനിയർ വിഭാഗത്തിൽ അബാസിയ ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായപ്പോൾ രണ്ടാം സ്ഥാനം ആഴ്‌സനൽ (സിറ്റി ഫർവാനിയ), മൂന്നാം സ്ഥാനം ലെജൻഡ് എഫ്സി (അബസിയ) എന്നിവ നേടി.

തമ്പു താജു (ആഴ്‌സനൽ, സിറ്റി ഫർവാനിയ) ടോപ് സ്‌കോറർ ആയും ജോബിൻ ജേക്കബ് (അത്‌ലറ്റികോ മഡ്രിഡ്, അബാസിയ) മികച്ച ഗോൾ കീപ്പർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ജൂണിയർ വിഭാഗത്തിൽ ലിവർപൂൾ (ഫഹാഹീൽ), ആഴ്‌സനൽ (സിറ്റി ഫർവാനിയ), എഫ്സി ഫാൽക്കൺ (അബാസിയ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ടോപ് സ്‌കോറർ ആയി അഗസ്റ്റിൻ (ലിവർപൂൾ, ഫഹാഹീൽ), മികച്ച ഗോൾകീപ്പർ ആയി ഡിയോൺ (ആഴ്‌സനൽ സിറ്റി - ഫർവാനിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഇന്ത്യൻ ജൂണിയർ ടീം ക്യാപ്റ്റൻ ജയകുമാർ മേനോന്‍റെ നേതൃത്വത്തിൽ മത്സരങ്ങൾ നിയന്ത്രിച്ചു. എസ്എംസിഎ പ്രസിഡന്‍റ് റിജോയ് കേളംപറമ്പിൽ, ജനറൽ സെക്രട്ടറി അനീഷ് തെങ്ങുംപള്ളി, ട്രഷറർ ജോഷി വല്ലച്ചിറക്കാരൻ, ബാലദീപ്തി ചീഫ് കോഒാർഡിനേറ്റർ ഷിബു ഇടത്തിമറ്റത്തിൽ എന്നിവർ നേതൃത്വം നല്‍കി.

റിപ്പോർട്ട്: സലിം കോട്ടയിൽ