എട്ടാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാനം ഏഴിന്
Wednesday, December 5, 2018 9:17 PM IST
കുവൈത്ത്: ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈറ്റിന്‍റെ എട്ടാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാനവും ഡിസംബർ ഏഴിന് (വെള്ളി) നടക്കും. വൈകുന്നേരം 5 മുതൽ നജാത് അറബിക് സ്കൂൾ, മംഗഫിലാണ് പരിപാടി.

ഈ വർഷത്തെ പുരസ്‌കാര ജേതാക്കളായ മലയാള ചലച്ചിത്രതാരം നെടുമുടി വേണു, എം.വി. ശ്രേയാംസ്‌കുമാർ, ഷെയ്‌ഖ് പി. ഹാരിസ്, ഷംഷാദ് റഹിം എന്നിവരും പിന്നണി ഗായകൻ അരുൺരാജ്, ഗായകൻ അബ്ദുസ്സമദ് കൊട്ടപ്പുറം എന്നിവരും വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ എത്തിച്ചേരും.

പരിപാടിയോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി നടത്തിയ മൂന്നാമത് വൈക്കം മുഹമ്മദ് ബഷീർ ചെറുകഥ രചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് നെടുമുടി വേണു സമ്മാനങ്ങൾ വിതരണം ചെയ്യും.

വിവരങ്ങൾക്ക് 99170905 .

റിപ്പോർട്ട്: സലിം കോട്ടയിൽ