കെകെഎംഎ സിറ്റി ബ്രാഞ്ച് സാരഥികൾ
Wednesday, December 5, 2018 9:36 PM IST
കുവൈത്ത്: കെകെഎംഎ സിറ്റി ബ്രാഞ്ചിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി വി. അബ്ദുൽ കരീം (പ്രസി), ഷറഫുദ്ധീൻ വള്ളിയിൽ (ജനറൽ സെക്രട്ടറി), ബാദുഷ.കെ.വി. (ട്രഷറർ) , ടി.എം .ഇസ്ഹാഖ് (വർക്കിംഗ് പ്രസിഡന്‍റ്) , എ.ടി .മുസ്തഫ, കെ. അബ്ദുൽ ലത്തീഫ്, ഹാരിസ് ജിപാസ്, സി.കെ അബ്ദുൽ അസിസ്, സി.പി ഹുസൈൻ, ബീരാൻകോയ, പി .സിദ്ദീഖ് (വൈസ് പ്രസിഡന്‍റുമാർ ), സലീം, (ഓർഗനൈസിംഗ് സെക്രട്ടറി), മഹ്‌റൂഫ് (ഐടി സെക്രട്ടറി), വി.ബി.ഷാനവാസ് (അഡ്മിൻ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

കുവൈത്ത് സിറ്റിയിൽ നടന്ന വാർഷിക പൊതുയോഗം കേന്ദ്രവർക്കിംഗ് പ്രസിഡന്‍റ് എ. പി. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. വി. അബ്ദുൽകരീം അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യപ്രഭാഷണം നടത്തി .വൈസ് പ്രസിഡന്‍റ് ഷാനവാസ്.വി.ബി. ജനറൽ റിപ്പോർട്ടും ട്രഷറർ അബ്ദുൽ അസീസ് .സി. കെ . ഫൈനാൻസ് റിപ്പോർട്ടും അബൂബക്കർ തുങ്ക ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. നേതാക്കളായ പി.കെ. അക്‌ബർ സിദ്ധീഖ് ,ഇബ്രാഹിം കുന്നിൽ,കെ ബഷീർ,അലിമാത്ര, നവാസ് ഖാദിരി, മുനീർകോടി, വി.എച്ച് മുസ്‌തഫ, സി.ഫിറോസ്, എച്ച്.എ അബ്ദുൽഗഫൂർ, റസാഖ് മേലടി, മുസ്തഫ കെ വി എന്നിവർ സംസാരിച്ചു. മുനീർ തുരുത്തി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു . അബ്ദുൽ കാലം മൗലവി പ്രാർഥന നടത്തി , ഷറഫുദ്ദീൻ വള്ളിയിൽ സ്വാഗതവും ടി.എം. ഇസ്ഹാഖ്‌ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ