മലബാർ ലൈഫ്‌സ്റ്റൈൽ ജ്വല്ലറി ഉദ്ഘടനം ചെയ്തു
Wednesday, December 5, 2018 9:58 PM IST
ഫഹാഹീൽ(കുവൈത്ത്) : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് "എംജിഡി-ലൈഫ്‌സ്റ്റൈൽ ജ്വല്ലറി' പുതിയ ശാഖ ഫഹാഹീൽ ദബ്ബൂസ് സ്ട്രീറ്റിൽ ഉദ്ഘാടനം ചെയ്തു. ഭാരം കുറഞ്ഞ പുതുമ നിറഞ്ഞ ആഭരണങ്ങളിൽ ഊന്നിയുള്ള ജ്വല്ലറിയുടെ ഉദ്ഘാടനം ഫർവാനിയ ഗവർണറേറ്റ് ചീഫ് അഡ്വൈസർ മേജർ അലി ഹംദാൻ അൽ ദൈഹാനിയും മലബാർഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദും ചേർന്ന് നിർവഹിച്ചു.

ഹൃദയത്തിൽയുവത്വം സൂക്ഷിക്കുന്ന ആധുനിക സ്ത്രീത്വത്തെ മുന്നിൽക്കണ്ടാണ് 'എംജിഡിലൈഫ്‌സ്റ്റൈൽ ജ്വല്ലറി' അവതരിപ്പിച്ചിരിക്കുന്നതെന്നു മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്‍റർനാഷനൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ എം.പി.ഷംലാൽ അഹമ്മദ് പറഞ്ഞു. രണ്ടുവർഷത്തിനുള്ളിൽ നൂറോളം ഔട്ട്‌ലെറ്റുകൾ തുറക്കാനാണുപദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിന്‍റെ പല ഭാഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത ആഭരണശേഖരമായ 'എംജിഡി ലൈഫ്‌സ്റ്റൈൽ ജ്വല്ലറി' ഷോപ്പിംഗ് മാളുകൾ, ഡിപ്പാർട്ടുമെന്‍റ് സ്‌റ്റോറുകൾ, ഹോട്ടലുകൾ, ട്രാവൽ റീടെയിൽ,യാത്രാവിമാനങ്ങൾ, പ്രധാന തെരുവുകൾ തുടങ്ങിയിടങ്ങളിലെല്ലാം ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു.

ചടങ്ങിൽ മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽസലാം കെ. പി ,മാനേജമെന്‍റ് പ്രതിനിധികൾ , അഭ്യുദയകാംക്ഷികൾ എന്നിവർപങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള