കൈരളി ഫുജൈറ കേരളോത്സവം ഡിസംബർ ഏഴിന്
Thursday, December 6, 2018 8:26 PM IST
ഫുജൈറ: യുഎഇയുടെ 47 -ാമത് ദേശീയ ദിനത്തിന്‍റെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഒരുക്കുന്ന "കേരളോത്സവം 2018' ഡിസംബർ 7 ന് (വെള്ളി) ഫുജൈറ കോർണിഷിൽ നടക്കും.

വൈകുന്നേരം 5 ന് കേളി കൊട്ടോടുകൂടി ആരംഭിക്കുന്ന ചടങ്ങുകളിൽ മെഗാ തിരുവാതിര , ഒപ്പന ,ഗ്രൂപ്പ് ശാസ്ത്രീയ നൃത്തങ്ങൾ, നാടൻ നൃത്തങ്ങൾ, സംഘനൃത്തങ്ങൾ, ചെണ്ടമേളം, പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന ഗാനമേള, സാംസ്‌കാരിക സമ്മേളനം, ഘോഷയാത്ര, പുസ്തക ശാല, നാടൻ ഭക്ഷണ ശാലകൾ, കുടുംബശ്രീ കടകൾ, പായസം, ചായക്കട, വള-മാല, ഐസ്, കടല, ബലൂൺ, ഗ്രൗണ്ട് പരിപാടികൾ. ഒപ്പം രണ്ടാമത്തെ സ്റ്റേജിൽ, റിക്കാർഡ് ഡാൻസ്, കവിതകൾ, പാട്ടുകൾ തുടങ്ങി ഒരു ദിവസം നീളുന്ന കേരള തനിമ നിലനിർത്തുന്ന ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത്.

സംസ്കാരിക സമ്മേളനം ദുബായ് ഇന്ത്യൻ കോൺസൽ പ്രേം ചന്ദ് ( പാസ്പോർട്ട്, അറ്റസ്റ്റേഷൻ , ആൻഡ് കമ്യൂണിറ്റി അഫേഴ്‌സ് & വെൽഫേർ) (Passport, Attestation & Community Affairs & Welfare) ഉദ്ഘാടനം ചെയ്യും. മുൻ രാജ്യസഭാംഗം പി. രാജീവ് വിശിഷ്ടാതിഥി ആയിരിക്കും.

ഈസ്റ്റ് കോസ്റ്റ് മേഖലയിലെ ഏറ്റവും വിപുലമായ പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം ആണ് പ്രവർത്തിക്കുന്നത്. പ്രവേശന പാസുകൾ കൈരളി ഫുജൈറ ഓഫീസിൽ നിന്നും ലഭ്യമാണ്.

വിവരങ്ങൾക്ക് : ഉമ്മർ ചോലക്കൽ 056 2244522 , സി.കെ. ലാൽ 050 5255490, ലെനിൻ 055 1308254.