ഫോക്കസ് ഫെസ്റ്റ് 2019 ന്‍റെ ഫ്ളയർ പ്രകാശനം ചെയ്തു
Thursday, December 6, 2018 8:39 PM IST
കുവൈത്ത്: ഫോക്കസ് കുവൈത്ത് പന്ത്രണ്ടാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോക്കസ് ഫെസ്റ്റ് 2019 ന്‍റെ ഫ്ളയർ പ്രകാശനം ചെയ്തു. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടന്ന ചടങ്ങിൽ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ മാനേജർ ജോൺ തോമസ് ഫോക്കസ് വെബ്‌മാസ്റ്റർ മുഹമ്മദ് റഷീദിനു നൽകി പ്രകാശനം ചെയ്തു.

2019 ജനുവരി 11നു അബാസിയ സെൻട്രൽ സ്‌കൂളിൽ ഉച്ചകഴിഞ്ഞു മൂന്നു മുതൽ വിവിധ കലാ പരിപാടികളോടെ നടക്കും.

ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ. ബിനുമോൻ, പ്രോഗ്രാം കൺവീനർ രതീഷ് കുമാർ, പ്രസിഡന്‍റ് റോയ് എബ്രഹാം , ട്രഷറർ എം.ടി. ജോസഫ് , അബ്ദുസലീം , അജികുമാർ കെ.ഡി ജോഷി എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ