കിഫ് ഫുട്ബോൾ മത്സരങ്ങള്‍ പുരോഗമിക്കുന്നു
Thursday, December 6, 2018 9:00 PM IST
സാല്‍മിയ (കുവൈത്ത്) : കിഫ് സോക്കർ ലീഗ് ആറാം വാരത്തിലെ ആദ്യ മത്സരത്തിൽ പരിചയസമ്പന്നരായ യുണൈറ്റഡ് ഗോവൻസ് ഏകപക്ഷീയമായ മൂന്ന് ഗോളിന് ഗോവ മെറൂൺസിനെ തോൽപിച്ചു.

രണ്ടാം മത്സരത്തിൽ കേരള സോക്കറിനോട് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് സാതോസ് യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങി.

സ്പാർക്ക് എഫ്സിയും പെൻ ഫ്രണ്ട്സും തമ്മിൽ നടന്ന മൂന്നാം മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. എകെഎഫ്സിയും ഗോവ ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന നാലാം മത്സരവും 1-1ന് സമനിലയിൽ കലാശിച്ചു. മത്സരത്തിലുടനീളം കളം നിറഞ്ഞ് കളിച്ച എകെഎഫ്സി കൃഷ്ണനിലൂടെ ആദ്യ ഗോൾ നേടിയപ്പോൾ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ലഭിച്ച പെനാൽട്ടിയിലൂടെ ഗോവ സമനില ഗോൾ നേടി.

റിപ്പോർട്ട്:സലിം കോട്ടയിൽ