കാസർഗോഡ് സ്വദേശി കുവൈത്തിൽ മരിച്ചു
Saturday, December 8, 2018 5:14 PM IST
കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. കാസർഗോഡ് നീലേശ്വരം ചീമേനി പുലയന്നൂര്‍ സ്വദേശി രജീഷ് ഭാസ്കരന്‍ (27) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഫര്‍വാനിയ ആശുപത്രിയിലായിരുന്നു മരണം. കെഎൻപിസി പെട്രോള്‍ പമ്പിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ