കൈരളി ഫുജൈറ ഏഴാമത് കേരളോത്സവം ഫുജൈറയിൽ അരങ്ങേറി
Saturday, December 8, 2018 9:11 PM IST
ഫുജൈറ: കൈരളി ഫുജൈറ അണിയിച്ചൊരുക്കിയ ഏഴാമത് കേരളോത്സവം ഡിസംബർ 7 ന് ഫുജൈറയിൽ അരങ്ങേറി . ഇന്ത്യൻ കോൺസൽ പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായിരുന്ന മുൻ രാജ്യസഭാംഗം പി.രാജീവ് മുഖ്യ പ്രഭാഷണം നടത്തിയ പൊതുസമ്മേളനത്തിൽ യു എ യുടെ മുൻ ജല പരിസ്ഥിതിവിഭവ വകുപ്പ് മന്ത്രി ഡോ . സയ്ദ് അൽ കിണ്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു . പ്രവാസി ക്ഷേമനിധി ബോർഡ് അംഗം കൊച്ചുകൃഷ്ണൻ, ലോക കേരളസഭാംഗം .സൈമൺ സാമുവേൽ ,സ്വാഗതസംഘം ചെയർമാൻ അബ്ദുൾറസാഖ്, അലക്സാണ്ടർ ജോയ് , കെ പി.സുകുമാരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൈരളി സിസി പ്രസിഡന്‍റ് സി.കെ. ലാലിനും കൈരളിയുടെ സജീവ പ്രവർത്തകൻ. റഹ്മതുള്ളയ്ക്കും കൈരളിയുടെ സ്നേഹോപഹാരം പി. രാജീവ് സമ്മാനിച്ചു.

കൈരളി യൂണിറ്റ് പ്രസിഡന്‍റ് ലെനിൻ കുഴിവേലി അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ ഉമ്മർ ചോലക്കൽ സ്വാഗതവും ഉസ്മാൻ മാങ്ങാട്ടിൽ നന്ദിയും പറഞ്ഞു. കൈരളി ഫുജൈറയുടെ അഭിമാനമായ ചെണ്ടമേളം ടീമിന്‍റെ കേളികൊട്ടോടെ ഏഴാമത് കേരളോത്സവത്തിനു തിരിതെളിഞ്ഞ പൂരപ്പറമ്പിൽ 108 വനിതകളെ അണിനിരത്തി കൈരളി വനിതാവിഭാഗം അവതരിപ്പിച്ച മെഗാ തിരുവാതിരയും വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച അറബിക് നൃത്തം , ഒപ്പന, സെമിക്ലാസിക്കൽ നൃത്തം എന്നിവയോടൊപ്പം കേരളം കലാമണ്ഡലം ടീമിന്‍റെ നേതൃത്വത്തിൽ അരങ്ങേറിയ എന്‍റെ കേരളം കാവ്യശില്പവും ലക്ഷ്യ സ്കൂൾഓഫ് ഡാൻസ് ദുബായ് അവതരിപ്പിച്ച നൃത്തശില്പവും കലാസ്വാദകർക്കു ദൃശ്യവിസ്മയമൊരുക്കി . കേരളത്തിലെ ഉത്സവപ്പറമ്പിൽ ഓമകളുണർത്തി കൈരളി നയിച്ച ഘോഷയാത്രയും വേറിട്ടുനിന്നു. കേരളത്തനിമയാർന്ന നൃത്തവിസ്മയങ്ങളും പ്രശസ്ത പിന്നണി ഗായകൻ വിധുപ്രതാപും സംഘവും അവതരിപ്പിച്ച ഗാനമേളയും കേരളത്തിന്‍റെ തനതു രുചിവിഭവങ്ങളൊരുക്കിയ നാടൻ തട്ടുകടകളും കുടുംബശ്രീ സ്റ്റാളുകളും ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ പുസ്തക പ്രദര്ശനവും വില്പനയും യു എ
യുടെ കിഴക്കൻ തീരത്തെ മലയാളികളെ കേരളത്തിന്‍റെ സ്വന്തം ഉത്സവപ്പറമ്പിന്‍റെ ഓർമകളിലേക്ക് കൊണ്ടുപോയി.

വിവരങ്ങൾക്ക്: ഉമ്മർ ചോലക്കൽ 056 2244522 , സി.കെ. ലാൽ 050 5255490, ലെനിൻ 055 1308254.