സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, December 9, 2018 9:47 PM IST
കു​വൈ​ത്ത് : ബാ​ബ​റി മ​സ്ജി​ദ് അ​നു​സ്മ​ര​ണ ദി​ന​ത്തി​ൽ ’’വി​ക​ല​മാ​ക്ക​പ്പെ​ടു​ന്ന ഇ​ന്ത്യ​ൻ ച​രി​ത്രം’’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ളാ​ഘ​ട​കം ഫ​ർ​വാ​നി​യ മെ​ട്രോ ഹാ​ളി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​തി​ലൂ​ടെ ആ​ർ​എ​സ്എ​സ് ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​ത്തെ​യും ബ​ഹു​സ്വ​ര​ത​യേ​യും ഇ​ല്ലാ​യ്മ ചെ​യ്യ​നാ​ണ് ശ്ര​മി​ച്ച​ത്. ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ത്ഥ സം​സ്കാ​ര​ങ്ങ​ളെ​യും ച​രി​ത്ര​ങ്ങ​ളെ​യും ത​ക​ർ​കു​ന്ന​ത് വ​ഴി രാ​ജ്യ​ത്തെ മ​നു​വാ​ധ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ഒ​രു ഹി​ന്ദു രാ​ഷ്ട്ര രൂ​പീ​ക​ര​ണം എ​ന്ന സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​ര​ത്തി​ൽ ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തെ ക​യ​റൂ​രി വി​ടു​ക​യാ​ണെ​ങ്കി​ൽ അ​വ​ർ രാ​ജ്യ​ത്തെ വി​ഘ​ടി​പ്പി​ക്കു​യും ശി​ഥി​ല​മാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​തു​കൊ​ണ്ടു ഈ ​പൊ​തു​ശ​ത്രു​വി​നെ​തി​രെ എ​ല്ലാ മ​തേ​ത​ര​ത്വ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ഒ​ന്നി​ക്ക​ണ​മെ​ന്നും സെ​മി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സോ​ഷ്യ​ൽ ഫോ​റം കേ​ര​ള പ്ര​സി​ഡ​ന്‍റ് സ​ക​രി​യ ഇ​ര​ട്ടി സെ​മി​നാ​ർ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ർ തി​രു​വ​ന​ന്ത​പു​രം വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ ചാ​ക്കോ ജോ​ർ​ജു​കു​ട്ടി (ഒ​ഐ​സി​സി ), മു​നീ​ർ തു​രു​ത്തി (കെ​ക​ഐം​എ), ജം​ഷി​ക് പി ​വി(​കി​ഫ്), മു​ബാ​റ​ക് ക​ന്പ്ര​ത് (ആം ​ആ​ദ്മി), ഹം​സ പ​യ്യ​ന്നൂ​ർ( വൈ​സ് ചെ​യ​ർ​മാ​ൻ , മെ​ട്രോ മെ​ഡി​ക്ക​ൽ), ടോം ​ജേ​ക്ക​ബ്(​വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ), ക​ലാ​ശ്രീ അ​ഷ്റ​ഫ് കാ​ള​ത്തോ​ട്, ഹാ​രി​സ് ബാ​ഖ​വി (കെ ​എം സി ​ടി) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സെ​മി​നാ​ർ സ​മാ​പ​നം സോ​ഷ്യ​ൽ ഫോ​റം സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ മു​ള​യ​ങ്കാ​വ് നി​ർ​വ​ഹി​ച്ചു.