യു​എ​ഇ എ​ക്സ്ചേ​ഞ്ച്- ചി​ര​ന്ത​ന മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു
Sunday, December 9, 2018 9:48 PM IST
ഷാ​ർ​ജ: പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ യു​എ​ഇ എ​ക്സ്ചേ​ഞ്ചും യു​എ​ഇ​യി​ലെ പ്ര​ശ​സ്ത സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ചി​ര​ന്ത​ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യും ചേ​ർ​ന്ന് അ​ന്ത​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പി.​വി. വി​വേ​കാ​ന​ന്ദ​ൻ, വി​എം സ​തീ​ഷ്, രാ​ജീ​വ് ചെ​റാ​യി എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ർ​ത്ഥം ഏ​ർ​പ്പെ​ടു​ത്തി​യ മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ​വും അ​നു​സ്മ​ര​ണ​വും ഷാ​ർ​ജ​യി​ലെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ചു.

ഷാ​ർ​ജ അ​ൽ വ​ഹ്ദാ മെ​ഗാ മാ​ളി​ന് സ​മീ​പ​മു​ള്ള റ​യാ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യു​എ​ഇ​യി​ലെ ക​ലാ-​സാം​സ്കാ​രി​ക-​സാ​ഹി​ത്യ-​പൊ​തു​പ്ര​വ​ർ​ത്ത​ന-​മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള പ്ര​സ് അ​ക്കാ​ദ​മി മു​ൻ അ​ധ്യ​ക്ഷ​ൻ തോ​മ​സ് ജേ​ക്ക​ബ്, പി​പി ശ​ശീ​ന്ദ്ര​ൻ, ബി​ൻ​സാ​ൽ അ​ബ്ദു​ൽ ഖാ​ദ​ർ, ജ​സി​ത സ​ഞ്ജി​ത്, നി​സാ​ർ സെ​യ്ദ്, ഷി​നോ​ജ് ഷം​സു​ദീ​ൻ, ക​മാ​ൽ കാ​സിം, അ​ല​ക്സ് തോ​മ​സ് എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ളും ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​റ​വ​ങ്ക​ര, എം.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, മു​ഷ്താ​ഖ് അ​ഹ്മ​ദ് എ​ന്നി​വ​ർ ആ​ദ​ര​വും ഏ​റ്റു​വാ​ങ്ങി. യു​എ​ഇ എ​ക്സ്ചേ​ഞ്ച് പ്ര​സി​ഡ​ന്‍റ് വൈ. ​സു​ധീ​ർ കു​മാ​ർ ഷെ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

അ​ന്ത​രി​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ പി.​വി. വി​വേ​കാ​ന​ന്ദ​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം ഏ​ർ​പ്പെ​ടു​ത്തി​യ അ​തി​വി​ശി​ഷ്ട മാ​ധ്യ​മ വ്യ​ക്തി​ത്വ പു​ര​സ്കാ​രം മ​ല​യാ​ള പ​ത്ര​പ്ര​വ​ർ​ത്ത​ക​രി​ലെ കു​ല​പ​തി​യും കേ​ര​ള പ്ര​സ് അ​ക്കാ​ദ​മി മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ തോ​മ​സ് ജേ​ക്ക​ബി​ന് സ​മ്മാ​നി​ച്ചു. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള സ്വ​ദേ​ശാ​ഭി​മാ​നി-​കേ​സ​രി അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ പ​ല ബ​ഹു​മ​തി​ക​ൾ നേ​ടി​യ തോ​മ​സ് ജേ​ക്ക​ബ് വി​വി​ധ ത​ല​മു​റ​ക​ളു​ടെ മാ​ധ്യ​മ​ഗു​രു കൂ​ടി​യാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം അ​ന്ത​രി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി.​എം. സ​തീ​ഷി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം ഏ​ർ​പ്പെ​ടു​ത്തു​ന്ന, ഗ​ൾ​ഫി​ലെ ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ങ്ങ​ളി​ലെ മി​ക​ച്ച ഇ​ന്ത്യ​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം ’ഗ​ൾ​ഫ് ന്യൂ​സ്’ സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ ബി​ൻ​സാ​ൽ അ​ബ്ദു​ൽ ഖാ​ദ​റി​ന് സ​മ്മാ​നി​ച്ചു. മി​ക​ച്ച റേ​ഡി​യോ ജേ​ർ​ണ​ലി​സ്റ്റി​നു​ള്ള രാ​ജീ​വ് ചെ​റാ​യി പു​ര​സ്കാ​രം ’ഏ​ഷ്യാ​നെ​റ്റ് റേ​ഡി​യോ’​യി​ലെ സീ​നി​യ​ർ ബ്രോ​ഡ്കാ​സ്റ്റ് ജേ​ർ​ണ​ലി​സ്റ്റ് ജ​സി​ത സം​ജി​ത്തി​ന് സ​മ്മാ​നി​ച്ചു.

ബ​ഹ്റൈ​നി​ൽ മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​നും വി​ജ​യ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യ, 4 പി​എം ന്യൂ​സ്, ദി ​ഡെ​യി​ലി ട്രി​ബ്യു​ണ്‍, വീ​കെ​ൻ​ഡ​ർ എ​ന്നി​വ​യു​ടെ ചെ​യ​ർ​മാ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​റ​വ​ങ്ക​ര, ഗ​ൾ​ഫ് ന്യൂ​സി​ൽ 36 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സീ​നി​യ​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ എം.​കെ. അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പി​വി വി​വേ​കാ​ന​ന്ദ് അ​തി​വി​ശി​ഷ്ട മാ​ധ്യ​മ വ്യ​ക്തി​ത്വ പു​ര​സ്കാ​ര ജേ​താ​വി​ന് ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഉ​പ​ഹാ​ര​വും പൊ​ന്നാ​ട​യും മ​റ്റു അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്ക് കാ​ൽ ല​ക്ഷം രൂ​പ വീ​തം യു​എ​ഇ എ​ക്സ്ചേ​ഞ്ച് ക്യാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി​പ​ത്ര​വും ഉ​പ​ഹാ​ര​വും പൊ​ന്നാ​ട​യു​മാ​ണ് സ​മ്മാ​നി​ച്ച​ത്. ച​ട​ങ്ങി​ൽ ഫി​റോ​സ് ത​മ​ന്ന സ്വാ​ഗ​തം ആ​ശം​സി​ച്ചു. ചി​ര​ന്ത​ന പ്ര​സി​ഡ​ന്‍റ് പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യു​എ​ഇ എ​ക്സ്ചേ​ഞ്ച് പ്ര​സി​ഡ​ന്‍റ് വൈ. ​സു​ധീ​ർ​കു​മാ​ർ ഷെ​ട്ടി, മൊ​യ്തീ​ൻ കോ​യ, സ​ലാം പാ​പ്പി​നി​ശേ​രി, ചി​ര​ന്ത​ന ട്ര​ഷ​റ​ർ ടി.​പി. അ​ഷ്റ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. ജ​ലീ​ൽ എ​ന്നി​വ​രു​ൾ​പ്പ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള