പ​യ​സ്വി​നി അ​ബു​ദാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Sunday, December 9, 2018 9:51 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലു​ള്ള കാ​സ​ർ​ഗോ​ഡു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പ​യ​സ്വി​നി അ​ബു​ദാ​ബി യു​എ​ഇ​യു​ടെ 47മ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു കൂ​ടി യാ​സ് പാ​ർ​ക്കി​ൽ ആ​ഘോ​ഷി​ച്ചു.

കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ​ത​രം മ​ത്സ​ര​ങ്ങ​ൾ, ക്വി​സ് പ്രോ​ഗ്രാം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ യു ​എ​ഇ​യെ​ക്കു​റി​ച്ച് ഒ​രു ചെ​റു വി​വ​ര​ണം പ​യ​സ്വി​നി​യു​ടെ ര​ക്ഷാ​ധി​കാ​രി ദാ​മോ​ദ​ര​ൻ നി​ട്ടൂ​ർ ന​ൽ​കി. പ​യ​സ്വി​നി പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ പെ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ രാ​ജേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. നി​ര​വ​ധി പ​യ​സ്വി​നി കു​ടും​ബാം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള