ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബാ​ഗേ​ജു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
Sunday, December 9, 2018 10:11 PM IST
ഷാ​ർ​ജ: ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബാ​ഗേ​ജു​ക​ൾ​ക്ക് പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി. ബാ​ഗേ​ജു​ക​ൾ പാ​യ്ക്ക് ചെ​യ്യു​ന്ന രീ​തി​ക​ളി​ലാ​ണ് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത ബാ​ഗേ​ജു​ക​ൾ ചെ​ക്ക് ഇ​ൻ കൗ​ണ്ട​റു​ക​ളി​ൽ ഇ​നി​മു​ത​ൽ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ല്ലാ വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മ​ച​തു​ര​ത്തി​ലും ദീ​ർ​ഘ​ച​തു​ര​ത്തി​ലും ത​യാ​റാ​ക്കി​യ കാ​ർ​ട്ട​ൻ അ​ട​ക്ക​മു​ള്ള ബാ​ഗേ​ജു​ക​ൾ​ക്കു വി​ല​ക്കി​ല്ലെ​ങ്കി​ലും വൃ​ത്താ​കൃ​തി​യി​ലും , ഉ​രു​ണ്ട​തു​മാ​യ ബാ​ഗേ​ജു​ക​ൾ സ്വീ​ക​രി​ക്കി​ല്ല. പ​രി​ധി​ക്ക​പ്പു​റം നീ​ണ്ട​തും കൃ​ത്യ​മാ​യ ആ​കൃ​തി​യി​ല്ലാ​തെ കെ​ട്ടി​യ​തു​മാ​യ ബാ​ഗേ​ജു​ക​ളും അ​നു​വ​ദ​നീ​യ​മ​ല്ല.

നീ​ള​മു​ള്ള വ​ള്ളി​ക​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന ബാ​ഗേ​ജു​ക​ളും അ​നു​വ​ദി​ക്കി​ല്ല. ബാ​ഗേ​ജി​ന്‍റെ ഒ​രു​വ​ശ​മെ​ങ്കി​ലും പ​ര​ന്ന​താ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ബ​ന്ധ​ന​യു​ണ്ട്. ര​ണ്ടു ബാ​ഗു​ക​ൾ ഒ​ന്നി​ച്ചു​ചേ​ർ​ത്ത് കെ​ട്ടി​യ​തോ, അ​യ​ഞ്ഞ ക​യ​റോ വ​ള്ളി​യോ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യ​തോ ആ​യ ബാ​ഗു​ക​ൾ ഇ​നി അ​നു​വ​ദി​ക്കി​ല്ല. ഇ​ത്ത​രം പെ​ട്ടി​ക​ൾ സെ​ലോ​ടേ​പ്പ് ഇ​ട്ട് ഭ​ദ്ര​മാ​യി പൊ​തി​ഞ്ഞെ​ടു​ക്ക​ണം ബാ​ഗേ​ജു​ക​ൾ വേ​ഗ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​ത ഉ​പ​യോ​ഗി​ച്ചു​ള്ള ബാ​ഗേ​ജ് സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ബാ​ഗു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ഷാ​ർ​ജ അ​ന്ത​രാ​ഷ്ട്ര​വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത് .

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള