പ്ര​ള​യ ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി സാ​ര​ഥി കു​വൈ​റ്റ്
Sunday, December 9, 2018 10:14 PM IST
കു​വൈ​ത്ത്: സാ​ര​ഥി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​വ​രെ സ​ഹാ​യി​ക്കു​വാ​ൻ സ​മാ​ഹ​രി​ച്ച തു​ക​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം ഡി​സം​ബ​ർ 7 വെ​ള്ളി​യാ​ഴ്ച മം​ഗ​ഫ് ഇ​ന്ദ്ര​പ്ര​സ്ഥ ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു.

പ്ര​ള​യാ​ന​ന്ത​രം സാ​ര​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ളി​ൽ നി​ന്നും 50 ല​ക്ഷ​ത്തി​ൽ​പ​രം തു​ക പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​മാ​ഹ​രി​ക്കു​ക​യും അ​ത് നാ​ലു ഘ​ട്ട​ങ്ങ​ളാ​യി വി​ത​ര​ണം ചെ​യ്യു​വാ​നു​മു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും ചെ​യ്തു. അ​തി​ൻ​പ്ര​കാ​രം ആ​ദ്യ​ഘ​ട്ട​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ സം​ഭാ​വ​ന​യാ​യും ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്നു ര​ണ്ടാം​ഘ​ട്ട​മാ​യി സ​ഹാ​യ​വി​ത​ര​ണ​ത്തി​നാ​യി സാ​ര​ഥി കു​വൈ​റ്റ് പ്ര​ള​യ​ബാ​ധി​ത​രി​ൽ നി​ന്ന് 80ൽ ​പ​രം അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക​യും അ​തി​ൻ​മേ​ൽ അ​വ​ർ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തി​ന്‍റെ തോ​ത് ക​ണ​ക്കാ​ക്കി​യും അ​തി​ൽ കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ളാ​യ 40 പേ​ർ​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണ​മാ​ണ് ന​ട​ന്ന​ത്.

സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സു​ഗു​ണ​ൻ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി. കെ.​ആ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സാ​ര​ഥി കു​വൈ​റ്റി​ന്‍റെ സ്പോ​ണ്‍​സ​റാ​യ ബ​ഹ​റി​ൻ എ​ക്സ്ചേ​ഞ്ച് ക​ന്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യൂ​സ് വ​ർ​ഗീ​സ് സാ​ന്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ന​ട​ത്തി.

പ്ര​ള​യാ​ന​ന്ത​ര സ​ഹാ​യ​ങ്ങ​ളു​ടെ മൂ​ന്നാം​ഘ​ട്ട​മാ​യി ബാ​ക്കി​യു​ള്ള അ​പേ​ക്ഷ​ക​രു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യം കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ലാ​ത​ല​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം, നാ​ലാം​ഘ​ട്ട​മാ​യി പൂ​ർ​ണ​മാ​യും വീ​ട് ത​ക​ർ​ന്ന​വ​ർ​ക്കാ​യി ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി​യു​മാ​യി സാ​ര​ഥി കു​വൈ​റ്റ് മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് എ​ന്നും പ​ദ്ധ​തി​യു​ടെ ഉ​ത്ഘാ​ട​നം സാ​ര​ഥി​യു​ടെ 19ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 21 സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ ന്ധ ​സാ​ര​ഥീ​യം 2018 ന്ധ ​ൽ വ​ച്ചു ന​ട​ത്തു​മെ​ന്ന് സാ​ര​ഥി പ്ര​ള​യ​സ​ഹാ​യ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സ​ജീ​വ് നാ​ര​യ​ണ​ൻ അ​റി​യി​ച്ചു.

ബ​ഹ്റി​ൻ എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ രാം​ദാ​സ്, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ അ​ജി​ത്ത്, സാ​ര​ഥി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സു​രേ​ഷ്, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ധാ ഗോ​പി​നാ​ഥ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും സാ​ര​ഥി ട്ര​ഷ​റ​ർ ബി​ജു. സി.​വി കൃ​ത​ജ്ഞ​ത അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ