അ​ബു​ദാ​ബി​യി​ൽ വാ​ദ്യ​വി​സ്മ​യം തീ​ർ​ത്ത് മ​ട്ട​ന്നൂ​രും സം​ഘ​വും
Sunday, December 9, 2018 10:15 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ൽ വാ​ദ്യ​വി​സ്മ​യം തീ​ർ​ത്ത് മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി​മാ​രാ​രും സം​ഘ​വും. ക​ല അ​ബു​ദാ​ബി സം​ഘ​ടി​പ്പി​ച്ച ക​ലാ​ഞ്ജ​ലി 2018 ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യാ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​ധാ​ന ഓ​ഡി​റ്റോ​റി​യം ഉ​ത്സ​വ​പ്പ​റ​ന്പാ​ക്കി​യ ട്രി​പ്പി​ൾ താ​യ​ന്പ​ക അ​ര​ങ്ങേ​റി​യ​ത്.

മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ​ക്കൊ​പ്പം മ​ക്ക​ളാ​യ ശ്രീ​കാ​ന്ത് മാ​രാ​രും ശ്രീ​രാ​ജ് മാ​രാ​രും സം​ഘ​ങ്ങ​ളും കൊ​ട്ടി​ക്ക​റി​യ​പ്പോ​ൾ സെ​ന്‍റ​റി​ൽ തി​ങ്ങി​ക്കൂ​ടി​യ​വ​ർ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി. സ​ദ​സു​മാ​യി കൃ​ത്യ​മാ​യി ആ​ശ​യ​വി​നി​മ​യം ചെ​യ്ത് കൊ​ണ്ട് മേ​ളം മു​റു​ക്കി​യും കു​റ​ച്ചും ട്രി​പ്പി​ൾ താ​യ​ന്പ​ക​യു​ടെ രൗ​ദ്ര താ​ള​ത്തി​ലേ​ക്ക് ആ​ളു​ക​ളെ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ൽ അ​ബു​ദാ​ബി​യി​ൽ നി​ന്നു​ള്ള വാ​ദ്യ​ക​ലാ​കാ​ര·ാ​രും ഭാ​ഗ​മാ​യി. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ക​ല അ​ബു​ദാ​ബി​യു​ടെ വേ​ദി​യി​ൽ കൊ​ട്ടു​ന്ന​തെ​ന്നും അ​ബു​ദാ​ബി​യി​ൽ മി​ക​ച്ച ആ​സ്വാ​ദ​ക സ​മൂ​ഹ​മാ​ണു​ള്ള​തെ​ന്നും ശ​ങ്ക​ര​ൻ കു​ട്ടി മാ​രാ​ർ പ​റ​ഞ്ഞു. യു​എ​ഇ​യി​ലെ പ്ര​ശ​സ്ത നൃ​ത്ത​ഗു​രു ധ​ർ​മ്മ​രാ​ജും ശാ​ന്തി പ്ര​മോ​ദ് മ​ങ്ങാ​ട്ടും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച മോ​ഹി​നി​യാ​ട്ട​വും പ​രി​പാ​ടി​യു​ടെ മാ​റ്റു കൂ​ട്ടി.

ക​ലാ​ഞ്ജ​ലി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ​എം​സി ഹെ​ൽ​ത്തി​ന്‍റെ സി​ഇ​ഒ​യും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ പ്ര​ശാ​ന്ത് മ​ങ്ങാ​ട്ട് നി​ർ​വ​ഹി​ച്ചു. ക​ല അ​ബു​ദാ​ബി പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ൻ വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് ടി.​എ.​നാ​സ​ർ, കേ​ര​ളാ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ.​കെ.​ബീ​രാ​ൻ കു​ട്ടി, ക​ല മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​മ​ർ സിം​ഗ് വ​ല​പ്പാ​ട്, ടി.​പി.​ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ത്യാ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് പ​ണി​ക്ക​ർ സ്വാ​ഗ​ത​വും ക​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള