ഓ​വ​ർ​സീ​സ് എ​ൻ​സി​പി പ്ര​തി​നി​ധി​ക​ൾ എ​ൻ​സി​പി ദേ​ശീ​യ നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ചു
Monday, December 10, 2018 10:05 PM IST
കു​വൈ​ത്ത്: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ദേ​ശീ​യ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും, നോ​ർ​ക്ക ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി സം​ഘം, എ​ൻ​സി​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പ്ര​ഫു​ൽ പ​ട്ടേ​ൽ എം.​പി , മു​ൻ എം​പി​യും എ​ൻ​സി​പി​യി​ലെ ഓ​വ​ർ​സീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രൊ​ഫ. ഡി.​പി. ത്രി​പാ​ഠി​യേ​യും സ​ന്ദ​ർ​ശി​ച്ചു.

ഗ​ൾ​ഫി​ലെ പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളും പ​രാ​തി​ക​ളും പ്ര​വാ​സി​ക​ളു​ടെ മൃ​ത​ശ​രീ​രം സൗ​ജ​ന്യ​മാ​യി വി​മാ​ന​ങ്ങ​ളി​ൽ നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തും അ​വ​ധി​ക്കാ​ല​ത്ത് പ്ര​വാ​സി യാ​ത്ര​ക്കാ​ർ​ക്ക് ന്യാ​യ​മാ​യ വി​മാ​ന യാ​ത്രാ നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ഇ​ന്ത്യ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​വാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പ്ര​വാ​സി ഘ​ട​ക​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​വി​ധ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു.