ഐ​സി​എ​ഫ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ പ്ര​വാ​സി​ക​ളു​ടെ ഒ​ഴു​ക്ക്
Monday, December 10, 2018 10:22 PM IST
കു​വൈ​ത്ത്: ഐ​സി​എ​ഫ് കു​വൈ​ത്ത് നാ​ഷ​ണ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ലേ​ക്ക് പ്ര​വാ​സി​ക​ളു​ടെ ഒ​ഴു​ക്ക്. അ​ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച ക്യാ​ന്പ് 2500ൽ​പ​രം രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ർ​ണ​യി​ച്ചു മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്കാ​നിം​ഗ്, ഇ.​സി.​ജി., ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ, ബി.​പി.. ഒ​ഫ്താ​ൽ എ​ന്നീ ടെ​സ്റ്റു​ക​ൾ ക്യാ​ന്പി​ൽ സൗ​ജ​ന്യ​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ഡോ​ക്ടേ​ർ​സ് ഫോ​റം, കു​വൈ​ത്ത് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ, കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി, ഇ​ന്ത്യ​ൻ ഡെ​ന്‍റി​സ്റ്റ്സ് അ​ല​യ​ൻ​സ് തു​ട​ങ്ങി വി​വി​ധ സ്വ​കാ​ര്യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും, മെ​ട്രോ, ബ​ദ​ർ അ​ൽ സ​മാ, അ​ൽ​ന​ഹീ​ൽ, ശി​ഫാ അ​ൽ ജ​സീ​റ തു​ട​ങ്ങി​യ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്ത​പ്പെ​ട്ട​ത്.

ഐ​സി​എ​ഫ്. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി​യെ ആ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക്യാ​ന്പ് ആ​രം​ഭി​ച്ച​ത്. വി​വി​ധ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​റു​പ​തി​ൽ പ​രം ഡോ​ക്ട​ർ​മാ​രും അ​ന്പ​തി​ൽ പ​രം പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫും നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ, സെ​ക്ക​ന്‍റ് സെ​ക്ര​ട്ട​റി സി​ബി, ജം​ഇ​യ്യ​തു രി​ഫാ​ഇ​യ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഒൗ​സ് ഈ​സാ ശാ​ഹീ​ൻ, മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ സി​ഇ​ഒ. ഹം​സ പ​യ്യ​ന്നൂ​ർ, അ​ൽ​ന​ഹീ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്ലി​നി​ക് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ് തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു.

ഇ​ന്ത്യ​ൻ ഡോ​ക്ടേ​ർ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ര​ൻ​സാ നാ​യി​ക്, ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ണ്ണി, കെ​ഒ​സി. ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ ഡോ. ​അ​മീ​ർ, പാ​രാ​മെ​ഡി​ക്ക​ൽ ലീ​ഡേ​ർ​സ് അ​ബ്ദു​ൽ സ​ത്താ​ർ, അ​ന​സ്, ഷ​റ​ഫു​ദ്ദീ​ൻ, സീ​നി​യ​ർ ഫാ​ർ​മ​സി​സ്റ്റു​ക​ളാ​യ നൗ​ഫ​ൽ, ഇ​ബ്റാ​ഹീം ഹാ​ജി, ഐ.​സി.​എ​ഫ്. നേ​താ​ക്ക​ൾ, ഐ,​സി.​എ​ഫ്. സ്വ​ഫ്വ വിം​ഗ് എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ