പാസ്‌പ്പോര്‍ട്ട് പുതുക്കല്‍: എംബസിയുടെ നിലപാട് വിവാദമാകുന്നു
Tuesday, December 11, 2018 3:05 PM IST
കുവൈറ്റ് സിറ്റി : പാസ്‌പോര്‍ട്ട് പുതുക്കുന്ന വിഷയവുമായി എംബസി പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു .പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പുതുക്കുവാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ സിവില്‍ ഐഡി പകര്‍പ്പ്, ടെലിഫോണ്‍ നമ്പര്‍ എന്നീവ നിര്‍ബന്ധമാക്കി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന കോക്‌സ് ആന്‍ഡ് കിങ്‌സ് ഏജന്‍സിക്ക് നല്‍കിയ കത്താണ് ഇപ്പോയത്തെ വിവാദത്തിന് കാരണം.

പുതിയ നിര്‍ദ്ദേശം സംബന്ധിച്ച യാതൊരു വിവരവും അറിയാതെ സേവനകേന്ദ്രത്തിലെത്തിയ നിരവധി പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാകാതെ മടങ്ങേണ്ടി വന്നു. പാസ്‌പോര്‍ട്ട് അപേക്ഷാ ഫോറത്തിലാണ് പേരും മേല്‍വിലാസവും ചേര്‍ക്കേണ്ടത്. സാക്ഷികളായി പരാമര്‍ശിച്ച വ്യക്തികളുടെ സിവില്‍ ഐ.ഡി പകര്‍പ്പും ഫോണ്‍ നമ്പറും ആണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. ഇവ ഇല്ലാത്ത അപേക്ഷകളില്‍ എംബസി തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സേവനകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും എംബസി നിര്‍ദേശിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍