ഷാർജ: കാസർഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സാമൂഹിക-സാംസ്കാരിക മേഖലകളിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്ന യുഎഇയിലെ പ്രവാസി കൂട്ടായ്മ ഷാഡോ സോഷ്യൽ ഫോറത്തിന്റെ ഈ വർഷത്തെ വാർഷിക സംഗമം ഡിസംബർ 7ന് വെള്ളിയാഴ്ച രാവിലെ 10 മുതൽ ഷാർജ നാഷണൽ പെയിന്റ് ഹിറാ റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടത്തപ്പെട്ടു.
ഷാഡോ ചെയർമാൻ അബ്ദുൾ സമദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ കെ. ബാലകൃഷ്ണൻ തച്ചങ്ങാട് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സിജു പന്തളം മുഖ്യാതിഥിയായിരുന്നു. പേഴ്സണാലിറ്റി ഡവലപ്പ്മെന്റ് ട്രെയിനറും അൽ വഫാ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സി. മുനീർ ക്ലാസെടുത്തു. പ്രവാസി സമൂഹത്തിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക വ്യക്തിത്വങ്ങൾ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി തുടി പൂബാണം കലാവേദിയുടെ നാടൻപാട്ടും അരങ്ങേറി. ശ്രീജിത്ത് എ.കെ. അനുശോചന പ്രമേയവും പ്രദീപ് കുറ്റിക്കോൽ, ഹരീഷ് കുമാർ എന്നിവർ വിവിധ റിപ്പോർട്ടുകളും അവതരിപ്പിച്ചു. രവീന്ദ്രൻ കളക്കര ഗോപി അരമങ്ങാനം, വിജേഷ്, വേണു, ജയകുമാർ, മണി കൊളത്തൂർ, അനിൽ, സനൽ, ധനേഷ്, ഹരി കാനത്തൂർ, മൊയ്ദീൻകുഞ്ഞി ബന്തടുക്ക എന്നിവർ സംസാരിച്ചു. അനീഷ്, അനിൽ വളവിൽ, ഉണ്ണികൃഷ്ണൻ, പ്രകാശ് കൂരാന്പ്, വിനോദ് കരുവിൻജ്യം എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള