മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്ക് പി​ഴ ഈ​ടാ​ക്കി മു​ൻ​സി​പ്പ​ലി​റ്റി
Wednesday, December 12, 2018 3:17 AM IST
കു​വൈ​ത്ത് സി​റ്റി: മാ​ലി​ന്യ​ങ്ങ​ൾ അ​ശ്ര​ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​വാ​ൻ സം​വി​ധാ​ന​ങ്ങ​ൾ വ​രു​ന്നു. സി​ഗ​റ​റ്റ് കു​റ്റി അ​ശ്ര​ദ്ധ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞാ​ൽ അ​ഞ്ചു ദി​നാ​ർ പി​ഴ ചു​മ​ത്തും. പൊ​തു​വ​ഴി​യി​ൽ തു​പ്പി​യാ​ലും, മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​ഞ്ഞാ​ലും അ​ഞ്ചു ദി​നാ​ർ പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ശു​ചീ​ക​ര​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ.​സാ​ദ് അ​ൽ ജ​ലാ​വി അ​റി​യി​ച്ചു.

രാ​ജ്യം മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് ക​രു​തു​ന്നു. എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ളി​ൽ​നി​ന്ന് പു​റ​ത്തേ​യ്ക്ക് വെ​ള്ളം ഒ​ഴു​കി​യാ​ൽ 300 ദി​നാ​ർ പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ്. അ​ത്ത​ര​ത്തി​ൽ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങു​ക വ​ഴി ഉ​ണ്ടാ​കു​ന്ന കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​ൻ 100 ദി​നാ​ർ അ​ധി​ക​മാ​യും ന​ൽ​ക​ണം. മാ​ർ​ക്ക​റ്റു​ക​ളി​ൽ ശു​ചീ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ര​ണ്ട് ഷി​ഫ്റ്റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​കും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ