അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പും അ​ബു​ദാ​ബി ക്രി​ക്ക​റ്റും ധാ​ര​ണാ പ​ത്രം ഒ​പ്പു​വ​ച്ചു
Thursday, December 13, 2018 8:26 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി ക്രി​ക്ക​റ്റി​ന്‍റെ 2019-20 വ​ർ​ഷ​ത്തേ​ക്കു​ള്ള ഓ​ദ്യോ​ഗി​ക മെ​ഡി​ക്ക​ൽ പാ​ർ​ട്ണ​റാ​യി അ​ഹ​ല്യ ഗ്രൂ​പ്പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ബു​ദാ​ബി സ​യി​ദ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബു​ദാ​ബി ക്രി​ക്ക​റ്റ് സി​ഇ​ഒ മാ​ത്യു ബൗ​ച്ച​റും അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​വി​ബു ബോ​സും ഇ​തു സം​ബ​ന്ധി​ച്ചു ധാ​ര​ണാ പ​ത്രം ഒ​പ്പു​വ​ച്ചു.

2018ൽ ​ആ​രം​ഭി​ച്ച അ​ബു​ദാ​ബി ടി-20 ​ലീ​ഗും സ​യി​ദ് ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യും ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ, റ​ഗ്ബി, നെ​റ്റ്ബോ​ൾ പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളും നി​ര​വ​ധി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് ലീ​ഗു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ അ​ബു​ദാ​ബി ക്രി​ക്ക​റ്റ്. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളും ഫി​ഫാ നി​ല​വാ​ര​ത്തി​ലു​ള്ള ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ഗ്രൗ​ണ്ടു​ക​ളും വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​വും സ​യി​ദ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ അ​ബു​ദാ​ബി ക്രി​ക്ക​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള