സമസ്ത ബഹ്‌റൈന്‍ നാഷണല്‍ ഡേ ആഘോഷവും മീലാദ് കാമ്പയിന്‍ കലാവിരുന്നും തിങ്കളാഴ്ച
Sunday, December 16, 2018 10:50 AM IST
മനാമ: സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ നാഷണല്‍ ഡേ ആഘോഷ പരിപാടിയും മീലാദ് കാന്പയിന്‍ സമാപന സമ്മേളനവും കലാവിരുന്നും ഡിസംബര്‍ 17ന് തിങ്കളാഴ്ച വൈകിട്ട് ആറിനു മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുമെന്ന് സമസ്ത ഓഫീസില്‍ നിന്നറിയിച്ചു.

'മുഹമ്മദ് നബി(സ) അനുപമ വ്യക്തിത്വം' എന്ന പ്രമേയത്തില്‍ സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിച്ച ഒരു മാസത്തെ മീലാദ് കാന്പയിനോടനുബന്ധിച്ച് ബഹ്‌റൈനിലുടനീളം വിവിധ ഏരിയാ കേന്ദ്രങ്ങളിലായി നിരവധി പരിപാടികളാണ് നടന്നത്.

ഇതിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ദഫ് പ്രദര്‍ശനം, ബുര്‍ദ ആലാപനം എന്നിവയും ശ്രദ്ധേയമായ കലാപരിപാടികളും നടക്കും. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. ബഹ്‌റൈനിലെ സ്വദേശി പ്രമുഖരും സമസ്ത കേന്ദ്ര ഏരിയാ നേതാക്കളും സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: +973 3325 7944.