സം​സ്കാ​ര​ങ്ങ​ളു​ടെ​യും സം​സ്കൃ​തി​യു​ടെ​യും വി​ശ​ക​ല​നം പു​തു​ത​ല​മു​റ​യ്ക്ക് അ​നി​വാ​ര്യം: ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ
Monday, December 17, 2018 9:49 PM IST
ദോ​ഹ: ക​ഴി​ഞ്ഞ​കാ​ല സം​സ്കാ​ര​ങ്ങ​ളു​ടെ​യും സം​സ്കൃ​തി​യു​ടെ​യും പ്ര​ത​ല​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ട് പു​തി​യ ത​ല​മു​റ​യെ പ​ഠി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്രൊ​ഫ. കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​രി​ത്രം, ധി​ഷ​ണ, സി​ദ്ധാ​ന്തം എ​ന്നി​വ​യി​ലൂ​ന്നി​യു​ള്ള വി​ശ​ക​ല​ന​വും പ​ഠ​ന​വും യ​ഥാ​ർ​ത്ഥ സം​സ്കൃ​തി​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഖ​ത്ത​ർ കെ.​എം.​സി.​സി. സം​സ്ഥാ​ന സ​മി​തി​ക്ക് കീ​ഴി​ലു​ള്ള ’ധി​ഷ​ണ’​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ധി​ഷ​ണ ചെ​യ​ർ​മാ​ൻ ചേ​ലാ​ട്ട് അ​ബ്ദു​ൽ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​എ.​എം. ബ​ഷീ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ദ്ധീ​ഖ​ലി രാ​ങ്ങാ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ധി​ഷ​ണ​യു​ടെ കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന ഗ​വേ​ഷ​ണ​വും പ​ഠ​ന​വും പ​ദ്ധ​തി​യി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. താ​ഹി​റി​ന് ആ​ദ്യ അം​ഗ​ത്വം ന​ൽ​കി. സം​സ്ഥാ​ന സെ​ക്ര​ട്ട​രി കോ​യ കോ​ട​ങ്ങാ​ട്ട് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​പി.​മു​ഹ​മ്മ​ദ​ലി, കോ​ഴി​ക്കോ​ട് ജി​ല്ലാ ലീ​ഗ് സെ​ക്ര​ട്ട​റി കെ.​കെ.​വി. യൂ​സു​ഫ്, കൊ​ടു​വ​ള്ളി മു​നി​സി​പ്പാ​ലി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ എ.​പി.​മ​ജീ​ദ് മാ​സ്റ്റ​ർ, മു​നി​സി​പ്പ​ൽ ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​രി കെ.​കെ.​എ.​ഖാ​ദ​ർ, യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ണ്ട് ന​സീ​ഫ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ആ​ബി​ദീ​ൻ ത​ങ്ങ​ൾ ഖി​റാ​അ​ത്ത് ന​ട​ത്തി. ധി​ഷ​ണ ക​ണ്‍​വീ​ന​ർ എം.​എ.​നാ​സ​ർ കൈ​ത​ക്കാ​ട് സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ ഇ.​എ.​നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ടി.​കു​ഞ്ഞ​മ്മ​ദ്, ജാ​ഫ​ർ വാ​ണി​മേ​ൽ, മൊ​യ്തീ​ൻ കു​ട്ടി പ​ട്ടാ​ന്പി, ന​വാ​സ് കോ​ട്ട​ക്ക​ൽ, മു​സ​മ്മി​ൽ വ​ട​ക​ര, സ​ലീം എ​ളാ​യി, നൌ​ഷാ​ദ് മാ​ങ്ക​ട​വ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ