കുവൈത്ത് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ ആദ്യഫല പെരുന്നാൾ ജനുവരി 11 ന്
Thursday, January 10, 2019 6:19 PM IST
കുവൈത്ത്: സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആദ്യഫലപെരുന്നാൾ ജനുവരി 11 ന് (വെള്ളി) അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളിൽ നടക്കും.

ഹാർവെസ്റ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ അംബാസഡർ കെ. ജീവാ സാഗർ, NECK chairman Rev. ഇമ്മാനുവേൽ ഗരീബ് എന്നിവർ മുഖ്യാതിഥികളായിരിക്കും. കുവൈത്തിലെ വിവിധ സഭകളിലെ വൈദികർ, കെ.എസ്. ശമുവേൽ കോർ എപ്പിസ്കോപ്പാ, NECK സെക്രട്ടറി റോയി യോഹന്നാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

ഇടവകാംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികൾ, നാടൻ തനിമ വിളിച്ചോതുന്ന ഭക്ഷണ സ്റ്റാളുകൾ, കുട്ടികൾക്കായി ഗെയിം സ്റ്റാളുകൾ എന്നിവയും പ്രശസ്ത സിനിമ പിന്നണി ഗായകരായ നജീം അർഷാദ്, മൃദുല വാര്യർ എന്നിവർ നേതൃത്വം നൽകുന്ന ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ വികാരി ഫാ. സഞ്ജു ജോൺ, ആക്ടിങ് ട്രസ്റ്റി റോണി ജേക്കബ്, സെക്രട്ടറി വി.ടി. വർഗീസ്, പബ്ലിസിറ്റി കൺവീനർമാരായ സ്റ്റീഫൻ കെ. തോമസ്, ജോർജ് പാപ്പച്ചൻ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ