"മർഹ 2019' ജനുവരി 11 ന് ജഹ്റ ടെന്‍റിൽ
Thursday, January 10, 2019 6:25 PM IST
കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്‍റർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന "മർഹ 2019' ജനുവരി 11 ന് (വെള്ളി) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ജഹ്റ ടെന്‍റിൽ നടക്കും. ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, വടംവലി, കലാ മത്സരങ്ങൾ തുടങ്ങി വൈവിധ്യമായ വിവിധ മത്സരങ്ങൾ പരിപാടിയുടെ ഭാഗമായിരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടാക

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘ യോഗം വിലയിരുത്തി. പ്രോഗ്രാം കൺവീനർ നാഫ് മാത്തോട്ടം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഐസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി, ഷമീമുള്ള സലഫി, ടി.എം അബ്ദുറഷീദ്, ഫിറോസ് ചുങ്കത്തറ, മിര്സാദ്, നജ്മുദ്ദീന് തിക്കോടി എന്നിവർ സംസാരിച്ചു.

വിവരങ്ങൾക്ക്: 65829673, 99060684.

റിപ്പോർട്ട്: സലിം കോട്ടയിൽ