പ്രവർത്തകരെ ആവേശത്തിലാഴ്ത്തി രാഹുൽ ദുബായിൽ; ഷേയ്ഖ് മുഹമ്മദിനെ സന്ദർശിച്ചു
Friday, January 11, 2019 8:28 PM IST
ദുബായ്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച രാത്രി ദുബായിലെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേ‍യ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിന് സന്ദർശനം ഉപകരിക്കട്ടെ എന്ന് രണ്ടു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.

വെള്ളിയാഴ്ച വ്യവസായ മേഖലയായ ജബേൽ അലിയിൽ തൊഴിലാളികളെ അഭിസംബോധന ചെയ്യുന്ന രാഹുൽ, അവരുടെ പാർപ്പിട കേന്ദ്രങ്ങൾ സന്ദർശിച്ച് ആശയവിനിമയം നടത്തും.

വൈകുന്നേരം ദുബായ് ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കുന്ന രാഹുൽ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിനുവരുന്ന പ്രവർത്തകരെ അഭിസംബോധന ചെയ്യും.