സൗദി പെൺകുട്ടിക്ക് കാനഡ അഭയം നൽകി
Saturday, January 12, 2019 6:12 PM IST
ബാ​​​​ങ്കോ​​​​ക്ക്: സൗ​​​​ദി​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ളി​​​​ച്ചോ​​​​ടി​​​​യ പ​​​​തി​​​​നെ​​​​ട്ടു​​​​കാ​​​​രി റ​​​​ഹാ​​​​ഫ് അ​​​​ൽ​​​​ഖു​​​​നൂ​​​​ൻ കാ​​​​ന​​​​ഡ​​​​യ്ക്കു തിരിച്ചതായി താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ മേ​​​​ൽനോ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് സം​​​​ഭ​​​​വം കൈ​​​​കാ​​​​ര്യം ചെ​​​​യ്തത്.

വീ​​​​ട്ടി​​​​ലെ ഉ​​​​പ​​​​ദ്ര​​​​വം സ​​​​ഹി​​​​ക്കാ​​​​തെ​​​​യാ​​​​ണ് റ​​​​ഹാ​​​​ഫ് ഒ​​​​ളി​​​​ച്ചോ​​​​ടി​​​​യ​​​​ത്. ശ​​​​നി​​​​യാ​​​​ഴ്ച ബാ​​​​ങ്കോ​​​​ക്ക് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ ​​​​റ​​​​ഹാ​​​​ഫി​​​​നെ താ​​​​യ് പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞ്.പാ​​​​സ്പോ​​​​ർ​​​​ട്ട് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം ഹോ​​​​ട്ട​​​​ൽ​​​​മു​​​​റി​​​​യി​​​​ലാ​​​​ക്കി. യു​​​​വ​​​​തി ഇ​​​​വി​​​​ടെ​​​​യി​​​​രു​​​​ന്ന് ത​​​​ന്‍റെ അ​​​​വ​​​​സ്ഥ ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ ലോ​​​​ക​​​​ത്തെ അ​​​​റി​​​​യി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വം ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. യു​​​​വ​​​​തി​​​​ക്ക് യു​​​​എ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി പ​​​​ദ​​​​വി ന​​​​ല്കി. കാനഡയും ഓസ്ട്രേലിയയും യുവതിക്ക് അഭയം വാഗ്ദാനം ചെയ്തു.

അ​​​​തി​​​​നി​​​​ടെ, റ​​​​ഹാ​​​​ഫി​​​​ന് വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം വ​​​​ധ​​​​ഭീ​​​​ഷ​​​​ണിയുള്ളതാ​​​​യി ഇ​​​​വ​​​​രോ​​​​ട് അ​​​​ടു​​​​പ്പ​​​​മു​​​​ള്ള ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സോ​​​​ഫി മ​​​​ക്‌​​​​നീ​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഇ​​​തു​​​മൂ​​​ലം​ റ​​​​ഹാ​​​​ഫ് ട്വി​​​​റ്റ​​​​ർ അ​​​​ക്കൗ​​​​ണ്ട് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി മ​​​​ര​​​​വി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.